ജീ​വ​നി​ല്ലെ​ങ്കി​ലും താ​ര​മാ​യി ഒ​രു നാ​യ
Monday, January 1, 2018 5:06 PM IST
നാ​ലു വ​ർ​ഷം​മു​ന്പ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഫോ​ബി എ​ന്ന വ​ള​ർ​ത്തു​നാ​യ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റു​ക​യാ​ണ്.

മി​ച്ച് ബ​യേ​ർ​സ് എ​ന്ന അ​മേ​രി​ക്ക​ൻ യു​വ​തി​യു​ടെ നാ​യ​യാ​യി​രു​ന്നു ഫോ​ബി. ഫോ​ബി​യും മി​ച്ചും അ​ടു​ത്ത കൂ​ട്ടു​കാ​രാ​യി​രു​ന്നു. നാ​ലു​വ​ർ​ഷം മു​ന്പ് ഒ​രു രോ​ഗം ബാ​ധി​ച്ച് ഫോ​ബി ച​ത്തു. ഇ​ത് മി​ച്ചി​ന് താ​ങ്ങാ​നാ​വു​ന്ന​തി​ലും വ​ലി​യ ആ​ഘാ​ത​മാ​യി​രു​ന്നു. എ​പ്പോ​ഴും സ​ങ്ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന മി​ച്ചി​നെ എ​ങ്ങ​നെ​യെ​ങ്കി​ലും സ​മാ​ശ്വ​സി​പ്പി​ക്ക​ണമെ​ന്ന് അ​വ​ളു​ടെ അ​മ്മ തീ​രു​മാ​നി​ച്ചു.

അ​ങ്ങ​നെ ച​ത്ത​ നാ​യ​യെ വി​ദ​ഗ്ധ​രാ​യ ആ​ളു​ക​ളെ​ക്കൊ​ണ്ട് മ​മ്മി​പോ​ലെ​യാ​ക്കു​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ പു​റം തോ​ലെ​ടു​ത്ത് അ​തി​നെ ഫോ​ബി​യു​ടെ രൂ​പ​ത്തി​ൽ സ്റ്റ​ഫ് ചെ​യ്ത് എ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രി​ക്ക​ലും മി​ച്ച് സ്റ്റ​ഫ്ഡ് ഫോ​ബി​യെ പി​രി​ഞ്ഞി​രു​ന്നി​ട്ടി​ല്ല. അ​വ​ൾ എ​വി​ടെ​പ്പോ​യാ​ലും ഫോ​ബി​യേ​യും ഒ​പ്പം കൂ​ട്ടും. ഒ​ടു​വി​ൽ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ ഒ​രു അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​പ്പോ​ൾ അ​തി​ന് മൈ ​ഡോ​ഗ് ആ​ൻ​ഡ് മീ ​എ​ന്ന് പേ​രു​മി​ട്ടു. ഈ ​അ​ക്കൗ​ണ്ടി​ൽ മി​ച്ച് പോ​സ്റ്റ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളൊ​ക്കെ​യും ഫോ​ബി​യു​ടേ​താ​ണ്.

ഫോ​ബി സ്റ്റ​ഫ്ഡ് നാ​യ​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ അ​വ​ന്‍റെ ചി​ത്ര​ങ്ങ​ളും വെെറ​ലാ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​നാ​യ​യേ​യും അ​തി​ന്‍റെ ഉ​ട​മ​യേ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.