ആ​ഗ്ര​ഹി​ച്ച​ത് നേ​ടി​യെ​ടു​ക്കു​വാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്ത ദ​ശ​മൂ​ലം ദാ​മു; ട്രോ​ൾ വീ​ഡി​യോ​യു​മാ​യി സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്
Friday, December 7, 2018 1:47 PM IST
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് റി​ലീ​സ് ചെ​യ്ത് ഇ​പ്പോ​ഴും ആ​രാ​ധ​ക​ർ നെ​ഞ്ചി​ലേ​റ്റു​ന്ന വി​ര​ലി​ലെ​ണ്ണാ​വു​ന്ന ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് 2009ൽ ​റി​ലീ​സ് ചെ​യ്ത ച​ട്ട​മ്പി​നാ​ട് എ​ന്ന സി​നി​മ​യി​ലെ "ദ​ശ​മൂ​ലം ദാ​മു'.

ഷാ​ഫി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യാ​യി​രു​ന്നു നാ​യ​ക​നെ​ങ്കി​ലും പ്രേ​ക്ഷ​ക​രു​ടെ നെ​ഞ്ചി​ൽ കു​ടി​യേ​റി​യ​ത് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് അ​വ​ത​രി​പ്പി​ച്ച ദ​ശ​മൂ​ലം ദാ​മു എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ൾ സ​ജീ​വ​മാ​യ​തോ​ടെ ട്രോ​ളന്മാ​രു​ടെ​യും ഇ​ഷ്ട​ക​ഥാ​പാ​ത്ര​മാ​യി മാ​റി ദ​ശ​മൂ​ലം ദാ​മു. ഇ​പ്പോ​ഴി​ത ദ​ശ​മൂ​ലം ദാ​മു​വി​നെ കു​റി​ച്ചു​ള്ള ട്രോ​ൾ വീ​ഡി​യോ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ത​ന്നെ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലൂ​ടെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചേ​രു​ന്ന ദ​ശ​മൂ​ലം ദാ​മു​വി​ന്‍റെ വ​ള​രെ ര​സ​ക​ര​മാ​യ വീ​ഡി​യോ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.