ര​ത്ന​വ്യാ​പാ​രി ജീ​വ​ന​ക്കാ​ർ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് മൂ​ന്ന് ബെ​ൻ​സ് കാ​റു​ക​ൾ
Saturday, September 29, 2018 1:08 PM IST
ജീ​വ​ന​ക്കാ​ർ​ക്ക് ബെ​ൻ​സ് കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി വ​ജ്ര​വ്യാ​പാ​രി. സൂ​റ​ത്ത് സ്വ​ദേ​ശി​യാ​യ സാ​വ്ജി ധൊ​ലാ​ക്യ എ​ന്ന​യാ​ളാ​ണ് കോ​ടി​ക​ൾ വാ​രി​വി​ത​റി ത​ന്‍റെ ജീ​വ​ന​ക്കാ​രെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കാ​ണ് അ​ദ്ദേ​ഹം ബെ​ൻ​സ് കാ​റു​ക​ൾ സ​മ്മാ​നി​ച്ച​ത്. കൗ​മാ​ര പ്രാ​യ​ത്തി​ൽ ത​ന്‍റെ ക​മ്പ​നി​യി​ലെ​ത്തി​യ​താ​ണ് ഈ ​മൂ​ന്നു​പേ​രും, ഇന്ന​വ​ർ ക​മ്പ​നി​യു​ടെ വി​ശ്വ​സ്ത​രും പ്രി​യ​പ്പെ​ട്ട​വ​രു​മാ​ണെ​ന്നും ഈ ​മൂ​ന്നു പേ​രെ കു​റി​ച്ചും സാ​വ്ജി പ​റ​ഞ്ഞു.

ഇ​ത് ആ​ദ്യ​മാ​യി​ട്ട​ല്ല സാ​വ്ജി ഇ​ത്ത​രം സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ത​ന്‍റെ ജീ​വ​ന​ക്കാ​രെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​ത്. 2016ൽ ​ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് 1260 കാ​റു​ക​ളും നാ​നൂ​റ് ഫ്ളാ​റ്റു​ക​ളും അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു. മാ​ത്ര​മ​ല്ല 2017ൽ 1,200 ​കാ​റു​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യി​രു​ന്നു.

6,000 കോ​ടി രൂ​പ​യാ​ണ് സാ​വ്ജി​യു​ടെ വാ​ർ​ഷി​ക വ​രു​മാ​നം. ത​ന്‍റെ ജീ​വ​ന​ക്കാ​രു​ടെ ആ​ത്മാ​ർ​ത്ഥ​ത​യ്ക്ക് അ​നു​സ​രി​ച്ച് ഞാ​ൻ വി​ല കൂ​ടിയ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്നാ​ണ് സാ​വ്ജി പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.