രോഗിയായ പാക് യുവതിക്ക് ഇന്ത്യയുടെ സഹായഹസ്തം; സുഷമ സ്വരാജിന് ട്വിറ്ററിൽ അഭിനന്ദനവർഷം
കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​സ്പ​ർ​ശ​മേ​കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ്മ സ്വ​രാ​ജ് വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു. വൃ​ക്ക ത​ക​രാ​റി​ലാ​യ പാ​ക് യു​വ​തി​ക്ക് ചി​കി​ത്സ​യ്ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്താ​നു​ള്ള വീ​സ ന​ൽ​കി​യാ​ണ് മ​നു​ഷ്യ സ്നേ​ഹ​ത്തി​ന് അ​തി​ർ​വ​ര​ന്പു​ക​ളി​ലെ​ന്ന് ഇ​വ​ർ തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്.

ത​ന്‍റെ ഭാ​ര്യ നീ​ൽ​മ ഗാ​ഫ​റി​ന്‍റെ ചികിത്സയ്ക്കായി ഭർത്താവ് ഗാഫർ ഖാൻ‌ ട്വിറ്ററിലൂടെയാണ് സുഷമയോട് സഹായം അഭ്യർഥിച്ചത്. "നീൽമയുടെ വൃക്ക ത​ക​രാ​റി​ലാ​ണ്. ആ​ഴ്ച​യി​ൽ മൂ​ന്നു പ്രാ​വ​ശ്യം അവളെ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​യാ​ക്ക​ണം. ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ ര​ക്ഷി​ക്ക​ണം. നി​ങ്ങ​ളാ​ണ് എ​ന്‍റെ അ​വ​സാ​ന പ്ര​തീ​ക്ഷ..' - ഗാഫർ ഖാൻ ട്വിറ്ററിൽ കുറിച്ചു.
സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​ഷ​മ സ്വ​രാ​ജ് ഇ​വ​ർ​ക്ക് ഇ​ന്ത്യ​യി​ലെ​ത്തി ചി​കി​ത്സ ന​ട​ത്തു​ന്ന​തി​ന് വീ​സ ന​ൽ​കു​ന്നതായി ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതോടെ ഇവരുടെ മ​നു​ഷ്യ​സ്നേ​ഹ​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​യ​ൽ​രാ​ജ്യ​ത്തു​ള്ള​വ​ർ​ക്ക് ഇ​ന്ത്യ​യി​ലെ​ത്തി ചി​കി​ത്സ​ന​ട​ത്താ​ൻ സു​ഷ​മ സ്വ​രാ​ജ് സഹായം ന​ൽ​കു​ന്ന​ത് ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. ക​ഴി​ഞ്ഞ മാ​സം ഏ​ഴ് വ​യ​സു​ള്ള പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി സ്വ​ദേ​ശി​യാ​യ ഒ​രു ബാ​ല​ന് ഇ​ന്ത്യ​യി​ലെ​ത്തി ഹൃ​ദ​യശ​സ്ത്ര​ക്രിയ ന​ട​ത്താ​നു​ള്ള അ​വ​സ​രം സു​ഷ​മ സ്വ​രാ​ജ് ന​ൽ​കി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.