"നല്ല ഇടയന്‍ ആടുകള്‍ക്കായി...’;തണുപ്പില്‍ നിന്നും ആടുകളെ രക്ഷിക്കാന്‍ കര്‍ഷകന്‍ കണ്ടെത്തിയ വഴി
Thursday, November 17, 2022 12:34 PM IST
നല്ല ഇടയന്‍ തന്‍റെ ആടുകളെ കരുതുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലൊ. അത്തരത്തില്‍ ആടുകളോടുള്ള കരുതല്‍ നിമിത്തം അഭിനന്ദനമേറ്റ് വാങ്ങുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ളോരു കര്‍ഷകന്‍.

തമിഴ്നാട്ടില്‍ അടുത്തിടെ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ നല്ല തണുപ്പുള്ള കാലാവസ്ഥയാണുള്ളത്. മനുഷ്യര്‍ക്ക് പോലും ഈ അതിശൈത്യത്തില്‍ നിന്നും രക്ഷനേടാന്‍ പലവഴികള്‍ തേടേണ്ട സ്ഥിതിയാണ്.

ഈ സന്ദര്‍ഭത്തിലാണ് മഴ നിമിത്തം ബുദ്ധിമുട്ടുന്ന തന്‍റെ ആടുകള്‍ക്കായി ചാക്കുകള്‍ കൊണ്ട് രക്ഷാ കവചമൊരുക്കാന്‍ തഞ്ചാവൂരിലെ കുളമംഗലം ഗ്രാമത്തില്‍ നിന്നുള്ള ഗണേശന്‍ എന്ന കര്‍ഷകന്‍ തീരുമാനിച്ചത്.

ഇദ്ദേഹം അരി ചാക്കുകള്‍ തന്‍റെ ആടുകള്‍ക്ക് റെയിന്‍കോട്ടാക്കി മാറ്റി. ഏതായാലും ഇദ്ദേഹത്തിന്‍റെ ബുദ്ധി നിരവധി പേര്‍ക്ക് ഇഷ്ടമായി. ഈ എഴുപതുകാരന്‍റെ കരുതലിനെ പുകഴ്ത്തി സമൂഹ മാധ്യമങ്ങളിലും പലരും കമന്‍റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.