ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ചി​രു​ന്ന ടാ​ബ്‌ലെ​റ്റി​ന് തീപി​ടി​ച്ചു; ബാ​ല​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Wednesday, June 26, 2019 11:30 AM IST
ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ചി​രു​ന്ന ടാ​ബ്‌ലെ​റ്റി​ൽ തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ന്നും ബാ​ല​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇം​ഗ്ല​ണ്ടി​ലാ​ണ് സം​ഭ​വം. 11 വ​യ​സു​കാ​ര​നാ​യ ബാ​ല​നാ​ണ് ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ് ടാ​ബ് ചാ​ർ​ജ് ചെ​യ്യാ​നാ​യി വ​ച്ച​തി​നു ശേ​ഷം ഉ​റ​ങ്ങാ​ൻ പോ​യ​ത്.

കി​ട​ന്നി​രു​ന്ന ബെ​ഡി​ൽ ത​ന്നെ​യാ​ണ് ടാബും വ​ച്ചി​രു​ന്ന​തും. എ​ന്നാ​ൽ ടാ​ബ്‌ലെ​റ്റ് അ​മി​ത​മാ​യി ചൂ​ടാ​തി​നെ തു​ട​ർ​ന്ന് കു​ട്ടി കി​ട​ന്നി​രു​ന്ന ബെ​ഡ്ഡി​ലെ തു​ണി​ക്ക് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. കി​ട​ക്ക ഏ​ക​ദേ​ശം പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​ഴി​ഞ്ഞാ​ണ് ഈ ​ബാ​ല​ൻ സം​ഭ​വം അ​റി​യു​ന്ന​ത്.

ഉ​ട​ൻ ത​ന്നെ തീ ​അ​ണ​ച്ച​തു കൊ​ണ്ട് കൂ​ടു​ത​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​വാ​ൻ സാ​ധി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.