മോ​ഷ​ണ​ത്തി​നാ​യി കാ​റി​നു​ള്ളി​ൽ ക​യ​റി കു​ടു​ങ്ങി​യ കൗ​മാ​ര​ക്കാ​ര​ൻ സ​ഹാ​യ​ത്തി​നാ​യി പോ​ലീ​സി​നെ വി​ളി​ച്ചു
Thursday, December 27, 2018 4:06 PM IST
മോ​ഷ​ണ​ത്തി​നാ​യി കാ​റി​നു​ള്ളി​ൽ ക​യ​റി​യ കൗ​മാ​ര​ക്കാ​ര​ൻ കാ​റ് ലോ​ക്കാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. നോ​ർ​വെ​യി​ലാ​ണ് സം​ഭ​വം. 17 വ​യ​സു​കാ​ര​നാ​യ ഒ​രു കു​ട്ടി​യാ​ണ് മോ​ഷ്ടി​ക്കു​വാ​നാ​യി കാ​റി​നു​ള്ളി​ൽ ക​യ​റി​യ​ത്. എ​ന്നാ​ൽ കു​ട്ടി അ​ക​ത്തു ക​യ​റി​യ​പ്പോ​ൾ ത​ന്നെ കാ​റ് ലോ​ക്കാ​യി.

കാ​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തു ക​ട​ക്കു​വാ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് കു​ട്ടി​യെ ര​ക്ഷി​ച്ച​തി​നു ശേ​ഷം ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​വ​ർ അ​റി​യു​ന്ന​ത്.

പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു പോ​യ കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.