സ്രാ​വി​ന്‍റെ വാ​യി​ല്‍ നി​ന്നും ഭാ​ഗ്യം​കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​ന്ന യു​വ​തി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Saturday, March 18, 2023 3:57 PM IST
നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​മു​ക്ക് കാ​ണാ​നാ​കും. എ​ന്നാ​ല്‍ ചി​ല​ര്‍ ഭാ​ഗ്യം നി​മി​ത്തം ര​ക്ഷ​പ്പെ​ടു​ന്ന കാ​ഴ്ച​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലു​ണ്ട്.

അ​ത്ത​ര​ത്തി​ലൊ​രു ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​യു​ടെ കാ​ര്യ​മാ​ണി​ത്. ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു യു​വ​തി സ്രാ​വി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​താ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ സ​മു​ദ്ര​ത്തി​ലെ ഒ​രു കാ​ഴ്ച​യാ​ണ്. ഒ​രു യു​വ​തി ബോ​ട്ടി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. അ​വ​ര്‍ സ​മു​ദ്ര​​ത്തി​ല്‍ ഇ​റ​ങ്ങാ​നു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് നി​ല്‍​ക്കു​ന്ന​ത്. അ​റ്റ​ത്ത് എ​ത്തി​യ അ​വ​ര്‍ ചാ​ടാ​ന്‍ തു​നി​യ​വെ എ​ന്തോ നി​ഴ​യ​ല് വെ​ള്ള​ത്തി​ല്‍ ക​ണ്ട് പി​ന്‍​മാ​റു​ന്നു.

ആ ​പി​ന്‍​മാ​റ്റം സ​മ​യോ​ചി​ത​മാ​യി​രു​ന്നു. കാ​ര​ണം ഒ​രു ഭീ​മ​ന്‍ സ്രാ​വ് അ​വ​രെ വി​ഴു​ങ്ങാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു. ചാ​ടി​യി​രു​ന്നെ​ങ്കി​ല്‍ അ​വ​ര്‍ അ​തി​ന് ഇ​ര​യാ​യി മാ​റു​മാ​യി​രു​ന്നു.

ഏ​താ​യാ​ലും യു​വ​തി​യു​ടെ പാ​ദ​ത്തി​ന് സ​മീ​പം​വ​രെ എ​ത്തി​യ സ്രാ​വ് പി​ന്നീ​ട് പി​ന്‍​മാ​റു​ക​യാ​ണ്. നെ​റ്റി​സ​ണെ ഈ ​സം​ഭ​വം ഞെ​ട്ടി​ച്ചു. നി​ര​വ​ധി ക​മ​ന്‍റുക​ള്‍ വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. "ഭാ​ഗ്യം... മ​ഹാ ഭാ​ഗ്യം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.