ക​ടു​ത്ത ചെ​വി​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി; പു​റ​ത്തെ​ടു​ത്ത​ത് ജീ​വ​നു​ള്ള പ​ല്ലി​യെ
Tuesday, July 2, 2019 2:30 PM IST
ക​ടു​ത്ത ചെ​വി വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വാ​വി​ന്‍റെ ചെ​വി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത് ജീ​വ​നു​ള്ള പ​ല്ലി​യെ. ബാങ്കോംഗിലാണ് സംഭവം. 25 വ​യ​സു​കാ​രി​യാ​യ വ​ര​ണ്യ എ​ന്നു പേ​രു​ള്ള ഡോ​ക്ട​റാ​ണ് ഈ ​രോ​ഗി​യു​ടെ ചെ​വി​യി​ൽ നി​ന്നും പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് ദി​വ​സം തു​ട​ർ​ച്ച​യാ​യി ക​ടു​ത്ത ചെ​വി വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. വരണ്യ ന​ട​ത്തി​യ ചി​കി​ത്സ​യിൽ ചെ​വി​ക്കു​ള്ളി​ൽ ജീ​വ​നു​ള്ള എ​ന്തോ വ​സ്തു ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി.

പി​ന്നീ​ട് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇവർ ​ജീ​വി​യെ പു​റ​ത്തെ​ടു​ത്ത​പ്പോ​ഴാ​ണ് ഇ​തൊ​രു പ​ല്ലി​യാ​ണെ​ന്ന് ഇ​വ​ർ​ക്ക് മ​ന​സി​ലാ​യ​ത്. പ​ല്ലി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​വി​ക്കു​ള്ളി​ൽ മു​റി​വു​ക​ളൊ​ന്നു​മു​ണ്ടാ​ക്കി​യി​രു​ന്നി​ല്ല. അ​ത് കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളൊ​ഴി​വാ​കു​വാ​ൻ കാ​ര​ണ​മാ​യി.

ചി​കി​ത്സ​യ്ക്കു ശേ​ഷം പൂ​ർ​ണ​ആ​രോ​ഗ്യ​വാ​നാ​യി അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.