ഷൂ​ലേ​സ് പ​ണി കൊ​ടു​ത്തു; ട്ര​ക്ക് വീ​ണ​ത് സ്വി​മ്മിം​ഗ് പൂ​ളി​ൽ
Friday, November 9, 2018 10:52 AM IST
ഷൂ ​ലേ​സ് കാ​ര​ണം ട്ര​ക്ക് സ്വി​മ്മിം​ഗ് പൂ​ളി​ൽ വീ​ണു. അ​ൽ​പ്പം അ​മ്പ​ര​പ്പ് തോ​ന്നു​മെ​ങ്കി​ലും സം​ഭ​വം സ​ത്യ​മാ​ണ്. ലാ​സ് വേ​ഗാ​സി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഷൂ​സ് ലേ​സ് വാ​ഹ​ന​ത്തി​ന്‍റെ ആ​ക്സി​ല​റേ​റ്റി​ൽ കു​ടു​ങ്ങി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ട്ര​ക്കി​നെ സ്വി​മ്മിം​ഗ് പൂ​ളി​ൽ വീ​ണ് എ​ന്ന് അ​റി​യി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളി​ലൊ​രാ​ൾ പോ​ലീ​സി​ൽ അ​റി​യി​ച്ചു​വെ​ങ്കി​ലും ഇ​ത് ആ​ദ്യം വി​ശ്വ​സി​ക്കു​വാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു ന​ൽ​കി അ​വ​രെ സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​വി​ടെ എ​ത്തു​വാ​ൻ പോ​ലീ​സ് ത​യാ​റാ​യ​ത്.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ട്ര​ക്ക് സ്വി​മ്മിം​ഗ് പൂ​ളി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.