ലോകത്തെ ഏറ്റവും ഉയരമുള്ള മര‌ം മലേഷ്യയിൽ
Saturday, April 6, 2019 1:15 PM IST
ഉ​ഷ്ണ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​രം എ​ന്ന റി​ക്കാ​ർ​ഡ് ഇ​നി മ​ലേ​ഷ്യ​യി​ലെ ഒ​രു മ​ര​ത്തി​ന് സ്വ​ന്തം. മ​ലേ​ഷ്യ​യി​ലെ ബോ​ർ​ണി​യോ ദ്വീ​പി​ന് സ​മീ​പം സ​ഭ​വ​ന​മേ​ഖ​ല​യി​ലാ​ണ് ഈ ​മ​രം ക​ണ്ടെ​ത്തി​യ​ത്.

ഓ​ക്സ്ഫോ​ർ​ഡ്,നോ​ട്ടിം​ഗ്ഹാം യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ ഗ​വേ​ഷ​ക സം​ഘ​വും സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​ൻ റെ​യ്ൻ ഫോ​റ​സ്റ്റ് റി​സേ​ർ​ച്ചും ചേ​ർ​ന്നു​ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഈ ​മ​രം തി​രി​ച്ച​റി​ഞ്ഞ​ത്. 100.8 മീ​റ്റ​റാ​ണ് ഈ ​മ​ര​ത്തി​ന്‍റെ ഉ​യ​രം. ഇ​തി​ന് ഏ​ക​ദേ​ശം 81,500 കി​ലോ​ഗ്രാം ഭാ​ര​മു​ണ്ടാ​കു​മെ​ന്ന് ഗ​വേ​ഷ​ക​ർ ക​രു​തു​ന്നു.

മെ​നാ​ര എ​ന്നാ​ണ് ഈ ​മ​ര​ത്തി​ന് പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ട​വ​ർ എ​ന്നാ​ണ് ഈ ​മ​ലേ​ഷ്യ​ൻ പേ​രി​ന്‍റെ അ​ർ​ഥം. ഇ​ന്‍റ​ർ നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഫോ​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ ഓ​ഫ് നേ​ച്ച​ർ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മെ​രാ​ന്‍റി എ​ന്ന മ​ര​ത്തി​ന്‍റെ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​താ​ണ് മെ​നാ​ര. ഗ​വേ​ഷ​ണ​സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​ർ ഈ ​മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ​ക​യ​റി ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ള​ന്നാ​ണ് മ​ര​ത്തി​ന്‍റെ ശ​രി​യാ​യ ഉ​യ​രം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.