ഇത് വേസ്റ്റ് ഇടാനുള്ളതാണെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കോ....!
മ​രം, ക​ല്ല്, മൃ​ഗ​ങ്ങ​ൾ തു​ട​ങ്ങിയവയെ ആ​രാ​ധി​ക്കു​ന്ന പ്ര​വ​ണ​ത പു​രാ​ത​ന​കാ​ലം മു​ത​ലു​ള്ള​താണ്. എന്നാൽ, മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്നതിനായി ക​ങ്കാ​രു​വി​ന്‍റെ രൂ​പ​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഡ​സ്റ്റ്ബി​ന്നി​നെ ഒ​രു കൂ​ട്ടം സ്ത്രീകൾ ആ​രാ​ധി​ക്കു​ന്നതാണ് ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ചർച്ചയായിരിക്കുന്നത്.

ബിഹാറിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. യു​വ​തി​ക​ൾ ഈ ​ഡ​സ്റ്റ്ബി​ന്നി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴി​ക്കു​ക​യും പു​ഷ്പ വൃ​ഷ്ടി ന​ട​ത്തു​യും തി​ല​കം ചാ​ർ​ത്തു​ക​യും ചെ​യ്യു​ന്നതിന്‍റെ ​ദൃശ്യങ്ങൾ വൈറലായി മാറിക്കഴിഞ്ഞു. അറിവില്ലായ്മ മൂലമാണ് വേസ്റ്റ് ബിൻ തിരിച്ചറിയാതെ പോയതെന്നാണ് നിഗമനം. എന്തായാലും വീഡിയോ കണ്ട് നി​ര​വ​ധി​യാ​ളു​ക​ൾ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​ക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...