ബിഗ് സല്യൂട്ട്..! മച്ച്ലിക്കും ബ്ലാക്ക് ബ്യൂട്ടിക്കും രാജ്യത്തിന്‍റെ ആദരം
വിശ്വസ്തതയോടെ രാ​ജ്യത്തെ സേവിക്കുന്ന ഇ​ൻ​ഡോ-​ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സി​ലെ (ഐ​ടി​ബി​പി) അം​ഗ​ങ്ങ​ളാ​യ നാ​യ​യെ​യും കു​തി​ര​യെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്‌നാ​ഥ് സിം​ഗ് ആ​ദ​രി​ച്ചു. സേ​ന​യു​ടെ ഛത്തീ​സ്ഗ​ഡി​ലു​ള്ള ബേ​സി​ക് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ബ്ലാ​ക്ക് ബ്യൂ​ട്ടി എ​ന്ന കു​തി​ര​യെ​യും 29ത് ​ബ​റ്റാ​ലി​യ​നി​ലെ മച്ച്ലി എ​ന്ന നാ​യ​യെ​യു​മാ​ണ് യഥാക്രമം "​ബെ​സ്റ്റ് ഹോ​ഴ്സ്, ബെ​സ്റ്റ് കനൈൻ' എ​ന്നീ മെ​ഡ​ലു​ക​ൾ​ക്ക് അ​ർ​ഹ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​തി​ർ​ത്തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ​ട്ടാ​ള​ക്കാ​ർ​ക്കു​ള്ള റേ​ഷ​ൻ എ​ത്തി​ക്കു​ക​യാ​ണ് ബ്ലാക്ക് ബ്യൂട്ടിയുടെ ജോ​ലി. അ​തേസ​മ​യം, ന​ക്സ​ൽ സാ​ന്നി​ധ്യ​മു​ള്ള മേ​ഖ​ല​യി​ൽ ബോം​ബ് ക​ണ്ടെ​ത്തു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് മച്ച്ലിക്ക്.

ഐ​ടി​ബി​പി​യു​ടെ 56-മ​ത് റൈ​സിം​ഗ് ഡേ ആഘോ​ഷ​ത്തി​നാ​യി ക്യാ​ന്പി​ലെ​ത്തി​യ​പ്പോ​ണ് രാ​ജ്നാ​ഥ് സിം​ഗ് ഇരുവരു​ടെ​യും ക​ഴു​ത്തി​ൽ മെ​ഡ​ലു​ക​ൾ അ​ണി​ഞ്ഞ് ആ​ദ​രി​ച്ച​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ രാ​ജ്നാ​ഥ് സിം​ഗ് ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു.
ഒ​ന്പ​ത് വ​യ​സ് പ്രാ​യ​മു​ള്ള ബ്ലാക്ക് ബ്യൂട്ടി ജ​ന​നം മു​ത​ൽ സേ​ന​യി​ൽ സേ​വ​ന​മ​നു​ഷ്ടി​ക്കു​കയാണ്. അതേസമയം, ഏഴു വ​യ​സു​കാ​ര​നാ​യ, ബെ​ൽ​ജി​യ​ൻ ഷെ​പ്പേർഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട മച്ച്ലി ബോംബ് മണംപിടിച്ചുകണ്ടെത്തുന്നതിൽ സമർഥയാണ്. ഛ​ത്തി​സ്ഗ​ണ്ഡി​ലെ രാ​ജ്ന​ന്ദ​നാഗഡ് ഗ്രാ​മ​ത്തി​ൽ മച്ച്ലി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ അഞ്ചു കി​ലോ​യോ​ളം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ര​വ​ധി സേ​നാം​ഗ​ങ്ങ​ളു​ടെ ജീ​വ​നാ​ണ് മച്ച്ലി ഇ​തി​ലൂ​ടെ ര​ക്ഷി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...