പ്രാ​ര്‍​ഥ​ന​യ്ക്ക് ശേ​ഷം ഭ​ണ്ഡാ​ര​വും മ​ണി​യും കൊ​ണ്ടു​പോ​യ ക​ള്ള​ന്‍; വീ​ഡി​യോ കാ​ണാം
Wednesday, August 10, 2022 11:48 AM IST
പ​ല​ത​രം മോ​ഷ​ണ ക​ഥ​ക​ള്‍ ദി​വ​സേ​ന നാം ​കേ​ള്‍​ക്കാ​റു​ണ്ട​ല്ലൊ. ഇ​വ​യി​ല്‍ ചി​ല​തെ​ങ്കി​ലും ആ​ളു​ക​ളെ ചി​രി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു മോ​ഷ​ണ​ത്തി​ന്‍റെ വാ​ര്‍​ത്ത​യാ​ണി​ത്. താ​ന്‍ മോ​ഷ്ടി​ക്കാ​നെ​ത്തി​യ അ​മ്പ​ല​ത്തി​ല്‍ ഭ​ക്തി​യോ​ടെ തൊ​ഴു​ത ഒരു ക​ള്ള​നാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പൂ​രി​ലെ സു​ഖാ ഗ്രാ​മ​ത്തി​ലെ ഒ​രു അ​മ്പ​ല​ത്തി​ലാ​ണ് ഈ ​സം​ഭ​വ​മു​ണ്ടാ​യ​ത്. അ​മ്പ​ല​ത്തി​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ്ര​കാ​രം ഒ​രു മോ​ഷ്ടാ​വ് ഉ​ള്ളി​ലേ​ക്ക് ക​യ​റു​ക​യാ​ണ്. ഷ​ര്‍​ട്ടി​ടാ​ത്ത ഇ​യാ​ള്‍ മു​ഖം മു​ഴു​വ​ന്‍ മ​റ​ച്ചാ​ണ് എ​ത്തി​യ​ത്.

അ​മ്പ​ല​ത്തി​ലെ ല​ക്ഷ്മി വി​ഗ്ര​ഹ​ത്തി​നെ ഭ​ക്തി​യോ​ടെ തൊ​ഴു​തു​ന്ന ഇ​യാ​ള്‍ പി​ന്നീ​ടാ​ണ് ഭ​ണ്ഡാ​ര​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പൈ​സാ മാ​ത്ര​മ​ല്ല അ​മ്പ​ല​ത്തി​ലെ മ​ണി​യും കൂ​ടി ക​ള്ള​ന്‍ മോ​ഷ്ടി​ക്കു​ന്നു​ണ്ട്. മോ​ഷ്ടി​ച്ച വ​സ്തു​ക്ക​ള്‍ സ​മ​ര്‍​ഥ​മാ​യി അ​വി​ടു​ന്നു മാ​റ്റു​ന്ന ക​ള്ള​നെ വീ​ഡി​യോ​യു​ടെ അ​വ​സാ​നം കാ​ണാം.

ക​ഴി​ഞ്ഞ വെ​ള്ളിയാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. ചി​ല​ര്‍ ര​സ​ക​ര​മാ​യ ക​മ​ന്‍റുക​ളാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് ന​ല്‍​കു​ന്ന​ത്.

അ​യാ​ള്‍ ക​ള്ള​ന​ല്ലെ​ന്നും ഭ​ക്ത​നാണെ​ന്നും ആ​പ​ത്ത് കാ​ല​ത്ത് സ​ഹാ​യം ചോ​ദി​ച്ചെ​ത്തി​യ​താ​ണെ​ന്നു​മാ​ണ് അ​തി​ലൊ​രു ക​മ​ന്‍റ്. ഏ​താ​യാ​ലും ഈ ​മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സിപ്പോൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.