റസ്റ്ററന്‍റ് കൊള്ളയടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ തുരത്തി പെൺപുലികൾ; കിടിലൻ വീഡിയോ
Thursday, November 16, 2017 8:20 AM IST
പെ​ണ്‍​ശ​ക്തി ഒ​രു വ​ൻ ശ​ക്തി​ത​ന്നെ​യാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് യുഎസിലെ നാലു യു​വ​തി​ക​ൾ. വാഷിംഗ്ടണിലെ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ നി​ന്നും പ​ണം അ​പ​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു മോ​ഷ്ടാ​വി​നെ ഇ​വ​ർ ഒരുമിച്ച് തുരത്തുന്ന ദൃ​ശ്യ​ങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ടോണീസ് ബ്രേക്ഫാസ്റ്റ് എന്ന റ​സ്റ്റ​റ​ന്‍റി​ലെ കാ​ഷ് കൗ​ണ്ട​റി​നു സ​മീ​പം ക​റ​ങ്ങി തി​രി​ഞ്ഞു നിന്ന ഒ​രാ​ൾ പെ​ട്ട​ന്ന് കാ​ഷ്കൗ​ണ്ട​റി​ൽ കൈ​യി​ട്ട് പ​ണം ത​ട്ടി​യെ​ടു​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. എ​ന്നാ​ൽ പ​ണ​പ്പെ​ട്ടി​ക്ക് സ​മീ​പം നി​ന്ന നാ​ലു യു​വ​തി​ക​ൾ ഇ​യാ​ളെ കാ​യി​ക​മാ​യി പ്ര​തി​രോ​ധി​ച്ചു.

മോ​ഷ്ടാ​വി​ന്‍റെ ത​ല​യി​ലും ശ​രീ​ര​ത്തി​ലും ഇ​വ​ർ ശ​ക്തി​യാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദനം അ​സ​ഹ​നീ​യ​മാ​യ​പ്പോ​ൾ മോ​ഷ്ടാ​വ് മു​പ്പ​ത് ഡോ​ള​ർ കൈ​വ​ശ​പ്പെ​ടു​ത്തി അ​വി​ടെ നി​ന്നും ഓ​ടി ര​ക്ഷ​പെട്ടു. ക​ട​യ്ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സാ​ണ് പു​റ​ത്തു​വി​ട്ട​ത്. മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.