വാ​ഷിം​ഗ് മെ​ഷി​നു​ള്ളി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​യ്ക്ക് ര​ണ്ടാം ജന്മം
Tuesday, June 25, 2019 11:58 AM IST
വ​സ്ത്രം ക​ഴു​കു​വാ​നാ​യി സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത വാ​ഷിം​ഗ് മെ​ഷി​നു​ള്ളി​ൽ കു​ടു​ങ്ങി​യ പൂ​ച്ച അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. അ​മേ​രി​ക്ക​യി​ലെ മി​നി​സൊ​ട്ട​യി​ലാ​ണ് സം​ഭ​വം. ഫെ​ലി​ക്സ് എ​ന്നാ​ണ് ഈ ​പൂ​ച്ച​യു​ടെ പേ​ര്.

വാ​ഷിം​ഗ് മെ​ഷി​നു​ള്ളി​ൽ വ​സ്ത്ര​ങ്ങ​ൾ ഇ​ട്ട​തി​നു ശേ​ഷം സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത് പോ​യ ഉ​ട​മ സ്റ്റെ​ഫാ​നി ഏ​ക​ദേ​ശം 35 മി​നി​ട്ടു​ക​ൾ​ക്കു ശേ​ഷ​മാ​ണ് തി​രി​ക​യെ​ത്തി​യ​ത്. വ​സ്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​വാ​ൻ വാ​ഷിം​ഗ് മെ​ഷി​ൻ തു​റ​ന്ന​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ൽ പൂ​ച്ച​യി​രി​ക്കു​ന്ന​ത് ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഞെ​ട്ടി​പ്പോ​യ ഇ​വ​ർ പൂ​ച്ച​യു​മാ​യി ഉ​ട​ൻ ത​ന്നെ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു. പൂ​ച്ച​യ്ക്ക് നി​സാ​ര പ​രി​ക്കു​ക​ൾ മാ​ത്ര​മേ​യു​ള്ളു​വ​ന്നും ഇ​ത് അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പെ​ട​ലാ​ണെ​ന്നു​മാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

പൂ​ച്ച​യു​ടെ കാ​ഴ്ച്ച ശ​ക്തി​ക്ക് അ​ൽ​പ്പം മ​ങ്ങ​ലേ​റ്റി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.