കാൽനൂറ്റാണ്ടായി, അന്നും ഇ​ന്നും ഇവിടെ ഭ​ക്ഷ​ണ​ത്തി​ന് വി​ല 25 പൈ​സ മാ​ത്രം
Thursday, June 20, 2019 12:51 PM IST
ന​മ്മു​ടെ നാ​ട്ടി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ന്പോ​ൾ 26 വ​ർ​ഷ​മാ​യി ഒ​രു ഭ​ക്ഷ​ണ​ത്തി​ന്‍റെയും വി​ല വ​ർ​ധി​പ്പി​ക്കാ​ത്ത ഒ​രു ക​ട​യും ക​ട​ക്കാ​ര​നും ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യാ​ണ്. ബം​ഗാ​ളി​ലെ വ​ട​ക്ക​ൻ കൊ​ൽ​ക്ക​ത്ത​യി​ലു​ള്ള മാ​ണി​ക്ക്ത​ല​യി​ലാ​ണ് ല​ക്ഷ്മി നാ​രാ​യ​ണ്‍ ഘോ​ഷ് എ​ന്ന​യാ​ൾ 26 വ​ർ​ഷ​മാ​യി ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തു​ന്ന​ത്.

ഇ​ദ്ദേ​ഹം ക​ച്ചോ​രി എ​ന്ന ഒ​രു ത​രം സ​മോ​സ വി​ൽ​ക്കു​ന്ന​ത് ഇ​പ്പോ​ഴും 25 പൈ​സ​യ്ക്കാ​ണ്. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​ദ്ദേ​ഹം ക​ച്ചോ​രി 25 പൈ​സ​യ്ക്ക് വി​ൽ​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്ക് ഇ​ത് വി​ൽ​ക്കു​ന്പോ​ൾ 50 പൈ​സ​യാ​ണ് ഇ​ദ്ദേ​ഹം ഈ​ടാ​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തു മ​ണി​ക്ക് ഘോ​ഷ് ത​ന്‍റെ ക​ട തു​റ​ക്കും. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ര​വും കാ​ത്ത് അ​പ്പോ​ഴേ​ക്കും ആ​ളു​ക​ൾ എ​ത്തി​യി​ട്ടു​ണ്ടാ​കും.

രാ​വി​ല​ത്തെ വി​ൽ​പ്പ​ന ക​ഴി​ഞ്ഞാ​ൽ ക​ട അ​ട​ച്ച് ഘോ​ഷ് പോ​കും. പി​ന്നീ​ട് ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​ക്ക് വീ​ണ്ടും ക​ട തു​റ​ക്കും. അ​പ്പോ​ൾ ക​ച്ചോ​രി വാ​ങ്ങാ​നെ​ത്തു​ന്ന​ത് കു​ട്ടി​ക​ളാ​ണ്. പേ​യാ​ജി, ആ​ലൂ​ർ ചോ​പ്പ്, മോ​ച്ചാ​ർ ചോ​പ്പ്, ധോ​ക്ക​ർ ചോ​പ്പ്, മെ​ഗു​നി തു​ട​ങ്ങി​യ ബം​ഗാ​ളി പ​ല​ഹാ​ര​ങ്ങ​ളും ഘോ​ഷ് ത​യാ​റാ​ക്കും. ഇ​വ​യ്ക്ക് ഒ​രു രൂ​പ​യാ​ണ് ഘോ​ഷ് ഈ​ടാ​ക്കു​ന്ന​ത്.​

ഞാ​ൻ വി​ല കൂ​ട്ടു​ക​യാ​ണെ​ങ്കി​ൽ എ​ല്ലാ​വ​ർ​ക്കും വി​ഷ​മ​മാ​കും. എ​ല്ലാ​വ​രും ഇ​വി​ടെ അ​ടു​ത്ത് ത​ന്നെ ഉ​ള്ള​വ​രാ​ണ്. കാ​ലാ​കാ​ല​ങ്ങ​ളാ​യി അ​വ​ർ രാ​വി​ലെ ഇ​വി​ടെ നി​ന്നു​മാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. കു​ട്ടി​ക​ളും ഇ​വി​ടന്നു ത​ന്നെ ഭ​ക്ഷ​ണം ക​ഴി​ക്കും. അ​ത് കാ​ണു​ന്പോ​ൾ എ​നി​ക്കു​ണ്ടാ​കു​ന്ന സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല.’’​താ​ൻ വി​ല കൂ​ട്ടാ​ത്ത​തി​നെ കു​റി​ച്ച് ഘോ​ഷ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. ഘോ​ഷി​ന്‍റെ ഈ ​ന​ല്ല മ​ന​സി​നെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.