വളർത്തുനാ​യ ഒടുവിൽ ക​ര​ടിയായി; പുലിവാലു പിടിച്ച് ഗാ​യി​ക
Friday, June 14, 2019 11:33 AM IST
യു​വ​തി വീ​ട്ടി​ൽ വ​ള​ർ​ത്തി​യ നാ​യ വ​ള​ർ​ന്ന​പ്പോ​ൾ ക​ര​ടി. മ​ലേ​ഷ്യ​യി​ൽ നി​ന്നു​ള്ള ഗാ​യി​ക​യാ​യ സ​രി​ത് സോ​ഫി​യ യാ​സി​നാ​ണ് തെ​രു​വി​ൽ നി​ന്നും നാ​യ​യെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ക​ര​ടി​യെ എ​ടു​ത്ത് വ​ള​ർ​ത്തി​യ​ത്.

ര​ണ്ട് ആ​ഴ്ച​ക​ൾ​ക്കു മു​മ്പാ​ണ് ഇ​വ​ർ​ക്ക് ക​ര​ടി​യെ ല​ഭി​ച്ച​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ നാ​യ​യെ​ന്ന് തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ഇ​തി​ന്‍റെ ആ​രോ​ഗ്യാ​വ​സ്ഥ​യി​ൽ സ​ങ്ക​ടം തോ​ന്നി ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് വ​ന്ന് വ​ള​ർ​ത്തു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വ​ള​രെ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു ഈ ​ക​ര​ടി. ഭ​ക്ഷ​ണ​വും മ​രു​ന്നും ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ക​ര​ടി​ക്ക് പൂ​ർ​ണ ആ​രോ​ഗ്യം തി​രി​കെ ല​ഭി​ച്ചു. എ​ന്നാ​ൽ കു​റ​ച്ചു നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഈ ​യു​വ​തി താ​മ​സി​ക്കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ മു​റി​യി​ലെ ജ​നാ​ല​യി​ലൂ​ടെ ത​ല പു​റ​ത്തേ​ക്കി​ട്ട് ക​ര​ടി ക​ര​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​വാ​സി​ക​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഇ​ത്രെ​യും നാ​ൾ താ​ൻ വ​ള​ർ​ത്തി​യ​ത് ക​ര​ടി​യ​യാ​ണെ​ന്ന് യു​വ​തി​ക്കും പി​ടി​കി​ട്ടി​യ​ത്. ത​നി​ക്ക് അ​ബ​ദ്ധം പ​റ്റി​യ​താ​ണെ​ന്ന് യു​വ​തി പ​റ​ഞ്ഞെ​ങ്കി​ലും വി​ശ്വ​സി​ക്കു​വാ​ൻ ത​യാ​റാ​യി​ല്ല.

വ​ന്യ​മൃ​ഗ​ങ്ങ​ളെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ വ​ള​ർ​ത്തു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്ന രാ​ജ്യ​മാ​ണ് മ​ലേ​ഷ്യ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.