ആ ​നീ​ള​ന്‍ കൊ​മ്പു​ക​ള്‍ ഓ​ര്‍​മ​യാ​യി; "ടിം '​വി​ട​വാ​ങ്ങി
Tuesday, February 11, 2020 11:27 AM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ കൊ​മ്പു​ള്ള ആ​ന​യെ​ന്ന ബ​ഹു​മ​തി​ക്ക് ഉ​ട​മ​യാ​യി​രു​ന്ന ആ​ന ച​രി​ഞ്ഞു. ആ​മ്‌​പോ​സ്‌​ലി ദേ​ശി​യ പാ​ര്‍​ക്കി​ലാ​ണ് ആ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ടിം ​എ​ന്ന് പേരുള്ള ആനയ്ക്ക് 50 വയസുണ്ട്.

ആ​ഫ്രി​ക്ക​ന്‍ ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​മ്പി​നു​ട​മ​യാ​യ ടി​മ്മി​ന്‍റെ കൊ​മ്പി​ന് ഏ​ക​ദേ​ശം 45 കി​ലോ​യോ​ളം ഭാ​ര​മു​ണ്ടാ​യി​രു​ന്നു. ഗ്രാ​മ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള ടി​മ്മി​ന് നി​ര​വ​ധി ത​വ​ണ കു​ന്തം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

ഇ​തി​ന് ശേ​ഷം ടി​മ്മി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ മ​ന​സി​ലാ​കു​വാ​ന്‍ അ​ധി​കൃ​ത​ര്‍ 2016ല്‍ ​കോ​ള​ര്‍ ഘ​ടി​പ്പി​ച്ചു. ടി​മ്മി​ന്‍റെ ജീ​വ​നി​ല്ലാ​ത്ത ശ​രീ​രം കെ​നി​യ​യി​ലെ വ​നം വ​കു​പ്പ് നെ​യ്‌​റോ​ബി​യി​ലു​ള്ള നാ​ഷ​ണ​ല്‍ മ്യൂ​സി​യ​ത്തി​ന് ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.