ര​ണ്ടാം ജന്മത്തിലേക്ക് പിച്ചവച്ച അണ്ണാൻകുഞ്ഞിന് അന്തകനായത് പൂ​ച്ച; വീ​ഡി​യോ വൈ​റ​ൽ
പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ണ്ണാ​ൻകുഞ്ഞിനെ സുഖപ്പെടുത്തി കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടാ​ൻ ഒ​രു​ങ്ങു​ന്പോ​ൾ ഹോസും കുടുംബവും അ​റി​ഞ്ഞി​ല്ല, ത​ന്‍റെ ക​ണ്‍​മു​ന്നി​ൽ ത​ന്നെ ആ​യി​രി​ക്കും ആ ​കു​ഞ്ഞുജീ​വ​ന്‍റെ അ​വ​സാ​ന​വു​മെ​ന്ന്. അ​ത്ത​ര​മൊ​രു ദൃ​ശ്യം ക​ണ്ട് ക​ണ്ണീ​രൊ​ഴു​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ മു​ഴു​വ​ൻ.

ടെന്നിസിയിലെ കോളിയർവില്ലെ സ്വദേശിയായ ഹോസിന് നാ​ളു​ക​ൾ​ക്കു മു​ന്പാ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ഒ​രു അ​ണ്ണാൻകുഞ്ഞിനെ ലഭിച്ചത്. മ​രു​ന്നും ഭ​ക്ഷ​ണ​വും പ​രി​ച​ര​ണ​വും നി​മി​ത്തം നാ​ളു​ക​ൾ​ക്കു ശേ​ഷം ​അ​ണ്ണാ​ൻകുഞ്ഞ് പൂ​ർ​ണ​ആ​രോ​ഗ്യ​വാ​നാ​യി മാ​റി. തു​ട​ർ​ന്ന് അതിനെ കാ​ട്ടി​ൽ തു​റ​ന്നുവി​ടാ​ൻ ഹോസിന്‍റെ പിതാവ് തീ​രു​മാ​നി​ച്ചു. ര​ണ്ടാം ജന്മത്തി​ലേ​ക്ക് പി​ച്ച​വെ​യ്ക്കാ​നാ​യി അ​ദ്ദേ​ഹം അ​ണ്ണാ​ന് ന​ൽ​കി​യ​ത് ഒ​രു മ​ര​മാ​യി​രു​ന്നു. പതിയെ മരത്തിനു മുകളിലേക്ക് കയറവേ എ​വി​ടെ നി​ന്നോ പാ​ഞ്ഞു​വ​ന്ന ഒ​രു പൂ​ച്ച അ​ണ്ണാ​നെ ക​ടി​ച്ചെ​ടു​ത്തു​കൊ​ണ്ടു ഓ​ടു​ക​യാ​യി​രു​ന്നു. അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ അവർ പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല.

സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.