ടിപ്പു സുൽത്താൻ സ്ഥാപിച്ച ഹനുമാൻ ക്ഷേത്രം ദേശിയപാത വികസനത്തിനായി പൊളിച്ചു നീക്കുന്നു
Saturday, December 14, 2019 3:36 PM IST
മൈ​സൂ​ർ രാ​ജാ​വാ​യി​രു​ന്ന ടി​പ്പു സു​ൽ​ത്താ​ൻ നി​ർ​മി​ച്ച ഹ​നു​മാ​ൻ ക്ഷേ​ത്രം ദേ​ശി​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി പൊ​ളി​ച്ചു​മാ​റ്റു​ന്നു. 18-ാം നൂ​റ്റാ​ണ്ടി​ൽ മൈ​സൂ​ർ ഭ​രി​ച്ചി​രു​ന്ന ടി​പ്പു സു​ൽ​ത്താ​ൻ ത​ന്‍റെ ര​ണ്ടാം ഭാ​ര്യ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഈ ​ക്ഷേ​ത്രം നി​ർ​മി​ച്ച​ത്. ഇ​വ​ർ ഹി​ന്ദു മ​ത​വി​ശ്വാ​സി​യാ​യി​രു​ന്നു.

200 വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്രം മൈ​സൂ​ർ-​ബാം​ഗ്ലൂ​ർ ദേ​ശി​യ പാ​ത വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. ക്ഷേ​ത്രം പു​നഃ​സ്ഥാ​പി​ക്കു​വാ​ൻ ദേ​ശി​യ​പാ​ത അ​തോ​റി​റ്റി സ്ഥ​ലം ന​ൽ​കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

അ​ഞ്ച് അ​ടി​യു​ള്ള ഹ​നു​മാ​ന്‍റെ വി​ഗ്ര​ഹ​മാ​ണ് ക്ഷേ​ത്ര​ത്തി​ലു​ള്ള​ത്. ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പാ​ഠ പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് ടി​പ്പു സു​ൽ​ത്താ​നെ​ക്കു​റി​ച്ചു​ള്ള ച​രി​ത്ര​ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത് ഏ​റെ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം സ്ഥാ​പി​ച്ച ക്ഷേ​ത്രം പൊ​ളി​ക്കു​വാ​ൻ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.