കാ​ത്തു നി​ന്നു മു​ഷി​ഞ്ഞു; വാ​ഹ​ന​യാ​ത്ര​ക്കാ​ര​ൻ ട്രാ​ഫി​ക്ക് സി​ഗ്ന​ൽ ത​ക​ർ​ത്തു
Saturday, September 8, 2018 3:43 PM IST
വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ ട്രാ​ഫി​ക്ക് സി​ഗ്ന​ലു​ക​ൾ കാ​ണു​ന്ന​ത് സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. സി​ഗ്ന​ലു​ക​ൾ​ക്ക​നു​സ​രി​ച്ച് വാ​ഹ​നം നി​ർ​ത്തു​ക​യും ഓ​ടി​ച്ചു പോ​കു​ക​യും ചെ​യ്യും. ഇ​പ്പോ​ഴി​ത സി​ഗ്ന​ൽ കാ​ത്ത് കി​ട​ന്ന് മു​ഷി​ഞ്ഞ യു​വാ​വ് ട്രാ​ഫി​ക്ക് സി​ഗ്ന​ൽ ത​ക​ർ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

ചൈ​ന​യി​ലെ ടി​യാ​ൻ​ജി​ന്നി​ലാ​ണ് സം​ഭ​വം. മു​മ്പോ​ട്ടു പോ​കു​വാ​ൻ സി​ഗ്ന​ൽ കാ​ത്ത് വാ​ഹ​ന​ത്തി​ലി​രു​ന്ന യു​വാ​വ്, ഏ​റെ നേ​ര​മാ​യി​ട്ടും സി​ഗ്ന​ൽ​മാ​റാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​കോ​പി​ത​നാ​കു​ക​യാ​യി​രു​ന്നു. പെ​ട്ട​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി വ​ന്ന ഇ​യാ​ൾ ട്രാ​ഫി​ക്ക് സി​ഗ്ന​ൽ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ടു ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.