ഞാ​ൻ ടോ​മ​ല്ല...​ടോ​മി​ച്ച​നാ..! ബി​ജെ​പി​യി​ൽ ചേ​ർ​ന്നത് ടോം ​വ​ട​ക്കൻ; ട്രോൾ പൊങ്കാല കിട്ടിയത് ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​ത്തിന്
Friday, March 15, 2019 4:24 PM IST
വ​രാ​നി​രി​ക്കു​ന്ന ഇ​ല​ക്ഷ​നെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ഴെ​ങ്ങും ചൂ​ടു​ള്ള ച​ർ​ച്ച. വോ​ട്ടു പി​ടി​ക്കു​വാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​ക​ൾ ത​കൃ​തി​യാ​യി മെ​ന​യു​ന്ന വേ​ള​യി​ൽ ഏ​റെ അ​മ്പ​പ്പു​ണ്ടാ​ക്കി​യ സം​ഭ​വ​മാ​ണ് എ​ഐ​സി​സി വ​ക്താ​വാ​യി​രു​ന്ന ടോം ​വ​ട​ക്ക​ൻ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. പൂ​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ക​ര​ണം ഏ​റെ സ​ങ്ക​ട​പ്പെ​ടു​ത്തി​യെ​ന്നു​ള്ള​താ​ണ് പാ​ർ​ട്ടി വി​ടു​വാ​നു​ള്ള കാ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

എ​ന്നാ​ൽ ടോം ​വ​ട​ക്ക​ൻ പാ​ർ​ട്ടി വി​ട്ട​ത് കൊ​ണ്ട് വി​മ​ർ​ശ​ന ശ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​ത് സി​നി​മ നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ്. കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ടോം ​വ​ട​ക്ക​നോ​ടു​ള്ള ആ​ളു​ക​ളു​ടെ മു​ഴു​വ​ൻ രോ​ഷ​വും ടോ​മി​ച്ച​ന്‍റെ മു​ള​കു​പാ​ട​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ട്രോ​ൾ രൂ​പ​ത്തി​ൽ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. വ​ള​രെ ര​സ​ക​ര​മാ​യ വി​ധ​ത്തി​ൽ ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന നൂ​റു​ക​ണ​ക്കി​ന് ക​മ​ന്‍റു​ക​ൾ ഏ​റെ ചി​രി​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.









Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.