മെ​ലി​ഞ്ഞ ആ​ന​യ​ല്ല, തൊ​ഴു​ത്തി​ൽ ന​ല്ല ഉ​ശി​ര​ൻ ഒ​റ്റ​യാ​ൻ; നാ​ട്ടു​കാ​ർ​ക്കു ഞെ​ട്ട​ൽ
Sunday, February 3, 2019 2:22 PM IST
ആ​ന മെ​ലി​ഞ്ഞാ​ൽ തൊ​ഴു​ത്തി​ൽ കെ​ട്ടു​മോ?. കാ​ര്യം പ​ഴ​ഞ്ചൊ​ല്ലാ​ണെ​ങ്കി​ലും ചോ​ദ്യ​ത്തി​ൽ പ​തി​രു​ണ്ടെ​ന്നാ​ണ് മ​റ​യൂ​രി​ൽ​നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ പ​റ​യു​ന്ന​ത്. കാ​ര​ണം പ​ശു​വി​നു സ്വ​ന്ത​മാ​യ തൊ​ഴു​ത്തി​ൽ ഒ​രു ഉ​ശി​ര​ൻ ഒ​റ്റ​യാ​ൻ സ്വ​യ​മ​ങ്ങ് ക​യ​റിമേ​ഞ്ഞു. ഞെ​ട്ടി​യ​ത് നാ​ട്ടു​കാ​രും.

മൂ​ന്നാ​ർ-​മ​റ​യൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റി​ൽ​നി​ന്നു നാ​ലു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലു​ള്ള പ​ഴ​യ​കാ​ട് ഡി​വി​ഷ​നി​ലാ​ണു സം​ഭ​വം. വ​ള​രെ നാ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ​കി​ട​ന്ന തൊ​ഴു​ത്തി​ൽ കു​ടു​ങ്ങി​യ ആ​ന ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണു തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

തേ​യി​ല​ത്തോ​ട്ട​ത്തി​ൽ പ​ണി​ക്കു​പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, ല​യ​ങ്ങ​ളു​ടെ സ​മീ​പ​ത്തു​ള്ള തൊ​ഴു​ത്തി​ൽ പ്ര​തീ​ക്ഷി​ക്കാ​ത്ത രീ​തി​യി​ൽ അ​ന​ക്കം​കേ​ട്ട് അ​ടു​ത്തു​ചെ​ന്ന് നോ​ക്കി​യ​പ്പോ​ൾ ആ​ന​യെ കാ​ണു​ക​യാ​യി​രു​ന്നു. തൊ​ഴു​ത്തി​ൽ കാ​ലു​ക​ൾ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ആ​ന.

തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ട​തോ​ടെ വെ​പ്രാ​ള​പ്പെ​ട്ട് തൊ​ഴു​ത്തി​ന്‍റെ മ​റു​വ​ശ​ത്തെ ക​രി​ങ്ക​ൽ​ഭി​ത്തി ത​ക​ർ​ത്ത് ആ​ന പു​റ​ത്തി​റ​ങ്ങി. തൊ​ഴി​ലാ​ളി​ക​ൾ പാ​ട്ട​കൊ​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി​യ​തോ​ടെ സ​മീ​പ​മു​ള്ള യൂ​ക്കാ​ലി കാ​ട്ടി​ലേ​ക്ക് ഒ​റ്റ​യാ​ൻ മ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.