ഭോ​ജ്പു​രി ഗാ​ന​ത്തി​നൊ​ത്ത് പോ​ലീ​സു​കാ​രു​ടെ ഡാ​ൻ​സ്; പിന്നാലെ നടപടി
Wednesday, September 19, 2018 9:12 AM IST
ഭോ​ജ്പു​രി ഗാ​ന​ത്തി​നൊ​ത്ത് ഒൗ​ദ്യോ​ഗി​ക വേ​ഷ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡാ​ൻ​സ്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒൗ​രി​യ ജി​ല്ല​യി​ലാ​ണു സം​ഭ​വം.

ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഭോ​ജ്പു​രി ഗാ​ന​ത്തി​നൊ​ത്ത് ഡാ​ൻ​സ് ചെ​യ്യു​ന്ന വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. മ​ര​ത്തി​നു കീ​ഴി​ൽ ഒൗ​ദ്യോ​ഗി​ക വാ​ഹ​നം നി​ർ​ത്തി​യി​ട്ടാ​യി​രു​ന്നു പോ​ലീ​സു​കാ​രു​ടെ ഡാ​ൻ​സ്. മ​റ്റു ചി​ല​രും ഡാ​ൻ​സി​ൽ പ​ങ്കു​ചേ​ർ​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണു ഡാ​ൻ​സ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ഡാ​ൻ​ഡ് ചെ​യ്ത പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.