അമേരിക്കയിലേക്കാണോ..‍? സോഷ്യൽ മീഡിയ കൈയിൽവച്ചിട്ട് ഇറങ്ങിയാൽ മതി..!
Friday, September 29, 2017 2:50 AM IST
അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ശ്ര​ദ്ധി​ക്കു​ക. ഒ​ക്‌​ടോ​ബ​ർ 18 മു​ത​ൽ അ​മേ​രി​ക്ക​യി​ലെ ഏ​തെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചെ​ന്നി​റ​ങ്ങി​യാ​ൽ അ​വി​ടു​ത്തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ അ​ടു​ത്തെ​ത്തി കൈ​യി​ലു​ള്ള ലാ​പ്ടോ​പ്പോ മൊ​ബൈ​ൽ ഫോ​ണോ അ​വ​ശ്യ​പ്പെ​ടാം. യാ​ത്ര​ക്കാ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം നി​രീ​ക്ഷി​ക്കാ​നാ​ണി​ത്.

ഇ​ങ്ങ​നെ​നോ​ക്കി​ സു​ര​ക്ഷാ ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള എ​ന്തെ​ങ്കി​ലും പോ​സ്റ്റോ ക​മ​ന്‍റോ ക​ണ്ടാ​ൽ യാ​ത്ര അ​വി​ടം​കൊ​ണ്ടു തീ​ർ​ന്നു എ​ന്നു ക​രു​തി​യാ​ൽ മ​തി. തീ​വ്ര​വാ​ദ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി അ​വ​ർ പി​ടി​ച്ച് ജ​യി​ലി​ലി​ടും. രാ​ജ്യ​ത്തെ തീ​വ്ര​വാ​ദ ഭീ​ഷ​ണി​ക​ൾ കു​റ​യ്ക്കാ​നും കു​ടി​യേ​റ്റ​ക്കാ​രെ നി​യ​ന്ത്രി​ക്കാ​നു​മാ​ണ് ഈ ​പു​തി​യ നീ​ക്കം.

2015 മു​ത​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു നി​യ​മം കൊ​ണ്ടു​വ​രാ​ൻ ആ​ലോ​ച​ന​യു​ണ്ടാ​യി​രു​ന്നു. 2015ൽ ​ബെ​ർ​നാ​ർ​ഡി​നോ​യി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ആ​സൂ​ത്ര​ക​രി​ൽ ഒ​രാ​ൾ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളോ​ടു​ള്ള ത​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.