പൊ​തു​നി​ര​ത്തി​ൽ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ വി​റ​പ്പി​ച്ച് യു​വ​തി
ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ തെ​റ്റാ​യ ദി​ശ​യി​ൽ സ്കൂ​ട്ട​ർ ഓ​ടി​ച്ച​തി​ന് ട്രാ​ഫി​ക്ക് പോ​ലീ​സ് പി​ടി​കൂ​ടി​യ യു​വ​തി, ര​ണ്ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം.

ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ യു​വ​തി​യെ എ​സ്ഐ​യും കോ​ണ്‍​സ്റ്റ​ബി​ളും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ​ക്ക് ലൈ​സ​ൻ​സി​ല്ലെ​ന്നും വാ​ഹ​ന​ത്തി​ന് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലെ​ന്നും ബോ​ധ്യ​മാ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രോ​ട് ക​യ​ർ​ത്ത യു​വ​തി ത​ന്‍റെ സ്കൂ​ട്ട​റി​ന്‍റെ മു​മ്പി​ൽ നി​ന്നും മാ​റി പോ​കു​വാ​നും ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തി​ക​ച്ചും മാ​ന്യ​മാ​യാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ യു​വ​തി​യോ​ട് പെ​രു​മാ​റി​യ​ത്.

എ​ന്നാ​ൽ യു​വ​തി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് ഇ​വ​രു​ടെ സ്കൂ​ട്ട​ർ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഈ ​യു​വ​തി അ​വി​ടെ വ​ച്ചും അ​പ​മ​ര്യാ​ദ​യോ​ടെ​യാ​ണ് പെ​രു​മാ​റി​യ​ത്.

ഈ ​യു​വ​തി​യു​ടെ അ​പ​മ​ര്യാ​ദ​യാ​യ പെ​രു​മാ​റ്റം സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യു​ടെ പെ​രു​മാ​റ്റ​ത്തെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...