റെയില്‍വേ സ്റ്റേഷനില്‍ നൃത്തംചെയ്യുന്ന പെണ്‍കുട്ടി; വൈറല്‍ വീഡിയോ
Thursday, March 30, 2023 3:44 PM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ പലര്‍ക്കും തങ്ങളുടെ കഴിവുകള്‍ ആളുകള്‍ക്ക് മുന്നില്‍ എളുപ്പത്തില്‍ എത്തിക്കാനാകുന്നുണ്ട്. പലരും ഇത്തരം പ്രകടനങ്ങള്‍കൊണ്ട് താരങ്ങളായി മാറാറുണ്ട്.

എന്നാല്‍ ചിലര്‍ ചിലയിടങ്ങളിൽ നടത്തുന്ന ഇത്തരം കലാവാസനകള്‍ എല്ലാവര്‍ക്കും പിടിക്കാറില്ല. ചിലര്‍ ഇത്തരം വിമര്‍ശനങ്ങളെ നേരിട്ട് മുന്നോട്ടുപോവും. വേറെ ചിലര്‍ തിരുത്തി മുന്നേറും.

അടുത്തിടെ നെറ്റിസണില്‍ ചര്‍ച്ചയായത് ഒരു പെണ്‍കുട്ടിയുടെ നൃത്തമാണ്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഈ പെണ്‍കുട്ടി റയില്‍വേ സ്‌റ്റേഷനില്‍ ചുവട്‌വയ്ക്കുന്നതാണുള്ളത്.

അല്‍ക യാഗ്‌നിക്കിന്‍റെ "മേരാ ദില്‍ തേരാ ദീവാന'യ്ക്കാണു കുട്ടി നൃത്തം ചെയ്യുന്നത്. സ്‌റ്റേഷനില്‍ ഉള്ള ചിലരൊക്കെ ഈ നൃത്തം ശ്രദ്ധിക്കുന്നുണ്ട്. ഏതായാലും വൈറലായി മാറിയ ചുവടുകള്‍ക്ക് ധാരാളം കമന്‍റുകള്‍ ലഭിച്ചു.

"റയില്‍വേ സ്‌റ്റേഷന്‍ പൊതു ഇടമാണ്. അവിടെ മറ്റുള്ളവര്‍ക്കും സ്ഥാനമുണ്ട്. അപകട സാധ്യതയും കൂടുതലുള്ള ഇടമാണത്. ഇത്തരം കാര്യങ്ങള്‍ ഈ ഇടം അത്ര നല്ലതല്ല' എന്നാണൊരാള്‍ വിമര്‍ശിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.