"ത​മാ​ശ സി​നി​മ​യി​റ​ങ്ങി​യ​പ്പോ​ൾ സ്വീ​ക​രി​ച്ച​വ​രാ​ണ് എ​ന്നെ ക​ളി​യാ​ക്കു​ന്ന​ത്'; ബോ​ഡി ഷെ​യി​മിം​ഗി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കെഎസ്‌യു നേ​താ​വ്
Friday, July 5, 2019 4:38 PM IST
സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ട്രോ​ളു​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി കെഎസ്‌യു ​സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി യ​ദു കൃ​ഷ്ണ​ൻ രം​ഗ​ത്ത്. ഖാ​ദ​ർ റി​പ്പോ​ർ​ട്ട് ക​മ്മി​റ്റി​ക്കെ​തി​രെ കെഎസ്‌യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ ലാ​ത്തി ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന യ​ദു കൃ​ഷ്ണ​ന്‍റെ ചി​ത്രം സ​ഹി​തം സു​മേ​ഷ് നീ​ല​പ്പ​ട (8b- ​വ​യ​സ് 42) എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ട്രോ​ളു​ക​ൾ പ്ര​ച​രി​ച്ച​ത്.

ചി​ത്രം ഉ​പ​യോ​ഗി​ച്ച് ത​ന്നെ ബോ​ഡി ഷെ​യി​മിം​ഗ് ന​ട​ത്തു​ക​യാ​ണെ​ന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച യ​ദു കൃ​ഷ്ണ​ൻ, ത​മാ​ശ സി​നി​മ ഇ​റ​ങ്ങി​യ​പ്പോ​ൾ ബോ​ഡി ഷെ​യി​മിം​ഗി​ന് എ​തി​രാ​യ ചി​ത്ര​മാ​ണെ​ന്ന് പ​റ​ഞ്ഞ് സ്വാ​ഗ​തം ചെ​യ്ത​വ​രാ​ണ് ത​ന്നെ പ​രി​ഹ​സി​ക്കു​വാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി.

09-10-1995ൻ ​ജ​നി​ച്ച ത​ന്‍റെ പ്രാ​യം 24 വ​യ​സാ​ണെ​ന്നും എ​ന്‍റെ ശ​രീ​ര​ഭാ​ര​മാ​ണ് ഈ ​കൂ​കി വി​ളി​ക​ൾ​ക്ക് കാ​ര​ണ​മെ​ന്നും കുറിച്ച യ​ദു, പു​രോ​ഗ​മ​ന ആ​ശ​യം ഉ​യ​ർ​ത്തു​ന്ന​വ​രി​ൽ നി​ന്നു​മാ​ണ് താ​ൻ ബോ​ഡി ഷെ​യി​മിം​ഗി​ന് ഇ​ര​യാ​കു​ന്ന​തെ​ന്ന് പ​റ​യു​ന്നു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.