ഇ​ത്ര​യേ​റെ ചി​രി​പ്പി​ക്കു​ന്ന ഒ​രു മ​ത്സരം നി​ങ്ങ​ളി​തി​നു​മു​മ്പേ ക​ണ്ടി​ട്ടു​ണ്ടാ​കി​ല്ല; ഒരു കു​ഞ്ഞ് മ​ത്‌​സ​രം കാണാം
Thursday, March 30, 2023 2:32 PM IST
കു​ഞ്ഞു​ങ്ങ​ളു​ടെ​യ​ത്ര ന​മ്മു​ടെ ഹൃ​ദ​യം ക​വ​രു​ന്ന മ​റ്റൊ​ന്നി​ല്ല. അ​വ​രു​ടെ ചെ​യ്തി​ക​ളും പു​ഞ്ചി​രി​ക​ളും ന​മ്മു​ടെ സ​മ്മ​ര്‍​ദ​ത്തെ ന​ന്നേ കു​റ​യ്ക്കും. ഇ​ത്ത​ര​ത്തി​ല്‍ കു​ഞ്ഞു​ങ്ങ​ളു​ടെ ധാ​രാ​ളം വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്താ​റു​ണ്ട്.

ഒ​രു​കൂ​ട്ടം കു​ഞ്ഞു​ങ്ങ​ളു​ടെ മു​ട്ടി​ലി​ഴ​യ​ല്‍ മ​ത്‌​സ​ര​ത്തി​ന്‍റെ കാ​ര്യ​മാ​ണി​ത്. നോ​ര്‍​ത്ത് കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ചാ​പ്പ​ല്‍ ഹി​ല്ലി​ലാ​ണ് സം​ഭ​വം. ഒരിടത്തായി കു​റ​ച്ച് കു​ഞ്ഞു​ങ്ങ​ളെ മ​ത്സര​ത്തി​നാ​യി കാ​ണാ​ന്‍ സാ​ധി​ക്കും.

അ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍ ഫി​നി​ഷിം​ഗ് ലൈ​നി​ല്‍ ഇ​രി​ക്കു​ക​യാ​ണ്. മ​ത്സരം ആ​രം​ഭി​ച്ച​പ്പോ​ള്‍ ഒ​രു കുഞ്ഞ് മാ​ത്ര​മാ​ണ് ഇ​ഴ​ഞ്ഞ​ത്. പി​ന്നീ​ട് പ​ല കു​ഞ്ഞു​ങ്ങ​ളും പാ​തിവ​ഴി​യൊ​ക്കെ വ​ന്നു​നി​ല്‍​ക്കു​ക​യാ​ണ്.

ഏ​റെ ര​സ​ക​ര​മാ​യ കാ​ര്യം ആ​ദ്യം ഇ​ഴ​ഞ്ഞ​കു​ഞ്ഞ് ഫി​നി​ഷിം​ഗ് ലൈ​നി​ന്‍റെ തൊ​ട്ട​ടു​ത്ത് എ​ത്തി​യ​ശേ​ഷം ഫി​നി​ഷ് ചെ​യ്യാ​തെ ഇ​രി​പ്പു​റ​പ്പി​ച്ചു. മാ​താ​പി​താ​ക്ക​ള്‍ ഒ​ക്കെ വി​ളി​ച്ചി​ട്ടും കു​ട്ടി മൈ​ന്‍​ഡ് ചെ​യ്തി​ല്ല.

ഈ ​സ​മ​യം മ​റ്റൊ​രു കു​ഞ്ഞും ഇ​ഴ​ഞ്ഞെ​ത്തി. ഈ ​കു​ഞ്ഞ് വി​ജ​യി​ക്കും എ​ന്ന് നാം ​ക​രു​തു​മെ​ങ്കി​ലും അ​തും സം​ഭ​വി​ക്കു​ന്നി​ല്ല. ഫി​നി​ഷിം​ഗ് ​ലൈ​നി​ല്‍ ആ​ദ്യ​മെ​ത്തി​യ കു​ഞ്ഞ് തി​രി​ച്ചി​ഴ​യു​ന്ന​ത് കാ​ഴ്ച​ക്കാ​രി​ല്‍ ചി​രി​പ​ട​ര്‍​ത്തും.

മറ്റൊരു ര​സ​ക​ര​മാ​യ കാ​ര്യം ആ​രും പ്ര​തീ​ക്ഷി​ക്കാ​ഞ്ഞ മൂ​ന്നാ​മ​തൊ​രു കു​ട്ടി​യാ​ണ് ഈ ​മ​ത്സര​ത്തി​ല്‍ വി​ജ​യി​ക്കു​ന്ന​ത്. നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മന്‍റു​ക​ള്‍ ഈ ​വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ക​യു​ണ്ടാ​യി. "ചി​രി​ച്ചൊ​രു വ​ഴി​യാ​യി. ര​സ​ക​ര​മാ​യ മ​ത്സരം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.