പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി ആ​ഢം​ബ​ര "ഡോ​ഗ് ഹൗ​സ്'; സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​മ്മി​ശ്ര പ്ര​തി​ക​ര​ണം
Tuesday, June 6, 2023 3:06 PM IST
പ​ല​യാ​ളു​ക​ളും മൃ​ഗ​ങ്ങ​ളെ ഓ​മ​ന​ക​ളാ​യി വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്താ​റു​ണ്ട​ല്ലൊ. ഒ​ട്ടു​മി​ക്ക​വ​രും വ​ള​ര്‍​ത്താ​റു​ള്ള​ത് നാ​യ​ക​ളെ ആ​യി​രി​ക്കും. അ​വ​യാ​ണ് മ​നു​ഷ്യ​രു​മാ​യി ഏ​റ്റം ഇ​ണ​ങ്ങു​ന്ന​ത്. നാ​യ​ക​ള്‍ ഏ​റെ സ്‌​നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യും ന​മ്മു​ടെ ഹൃ​ദ​യം ക​വ​രു​ക​യും ചെ​യ്യും എ​ന്ന​തി​ല്‍ സം​ശ​യം തീ​രെ വേ​ണ്ട.

അ​ടു​ത്തിടെ ഒ​രാ​ള്‍ ത​ന്‍റെ നാ​യ​യു​ടെ പി​റ​ന്നാ​ളി​നൊ​രു​ക്കി​യ സ​മ്മാ​ന​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലി​പ്പോ​ള്‍ വൈ​റ​ല്‍. കാ​ര​ണം ഇ​ദ്ദേ​ഹം 16.4 ല​ക്ഷം രൂ​പ മു​ട​ക്കി ഒ​രു വീ​ടാ​ണ് ത​ന്‍റെ നാ​യ​യ്ക്കാ​യി ഒ​രു​ക്കി​യ​ത്.

ബ്രെ​ന്‍റ് റി​വേ​ര എ​ന്നാ​യാ​ളാ​ണ് തന്‍റെ പ്രി​യ​പ്പെ​ട്ട നാ​യ​യ്ക്കാ​യി ഇ​ത്ത​ര​മൊ​രു​ കാ​ര്യം ചെ​യ്ത​ത്. ഈ ​വീ​ട്ടി​ല്‍ ടി​വി​യ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ നാ​യ​യ്ക്കാ​യി ഇ​ദ്ദേ​ഹം ഒ​രു​ക്കി. റി​വേ​ര നാ​യ​യു​ടെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ യൂ​ട്യൂ​ബി​ല്‍ എ​ത്തു​ക​യു​മു​ണ്ടാ​യി.

ത​നി​ക്ക് മു​ന്‍​പൊ​രു നാ​യ ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​ത് വി​ട്ടുപോയ​ശേ​ഷ​മാ​ണ് ചാ​ര്‍​ലി എ​ന്ന ഈ ​നാ​യ ഒ​പ്പ​മെ​ത്തി​യ​തെ​ന്നും റി​വേ​ര പ​റ​യു​ന്നു.

ഏ​താ​യാ​ലും ഈ ​വീ​ട് ആ​ളു​ക​ളെ ആ​കെ അ​മ്പ​ര​പ്പി​ച്ചു. നി​ര​വ​ധി ക​മ​ന്‍റു​ക​ളും ല​ഭി​ച്ചു. ചി​ല​ര്‍ ഇ​ത് അ​നാ​വ​ശ്യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വേ​റെ ചി​ല​ര്‍ അ​നു​കൂ​ലി​ക്കു​ക​യുംചെ​യ്തു. "അ​യാ​ള്‍ ആ ​നാ​യ വീ​ട് പ​ണി​തു എ​ന്ന​ത് ഭ്രാ​ന്താ​ണ്!' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "എ​ന്‍റെ ഹൃ​ദ​യ​ത്തെ വ​ല്ലാതെ അ​ലി​യി​ച്ചു' എ​ന്നാ​ണ് അ​നു​കൂ​ലി​ക്കു​ന്ന ഒ​രാ​ള്‍ പ​റ​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.