വധുവായി ചമഞ്ഞുനില്‍ക്കുന്ന പെറുവിലെ വെള്ളച്ചാട്ടം;വീഡിയോ കാണാം
Thursday, August 18, 2022 1:23 PM IST
പ്രകൃതിയില്‍ അനേകം അത്ഭുത കാഴ്ചകളുണ്ട്. ചില കാഴ്ചകള്‍ നമ്മളെ ആകര്‍ഷിക്കാറുള്ളത് അവയ്ക്ക് മറ്റുള്ള ചിലതുമായുള്ള സാമ്യതകള്‍ കൊണ്ട് കൂടിയാണ്. അത്തരത്തിലൊരു വിസ്മയക്കാഴ്ച പെറു എന്ന രാജ്യത്തിലുമുണ്ട്.

വടക്കന്‍ പെറുവിലെ കാജമാര്‍ക്ക നഗരത്തിന് പുറത്ത് "മണവാട്ടിയുടെ വെള്ളച്ചാട്ടം' എന്ന് വിളിക്കപ്പെടുന്ന ഒരു വെള്ളച്ചാട്ടമുണ്ട്. മൂടുപടവും വസ്ത്രവും ധരിച്ച ഒരു വധുവിന്‍റെ രൂപത്തിന് സമാനമായ ദൃശ്യമാണ് ഈ വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക.

55 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം കരിമ്പാറയ്ക്കെതിരെ നില്‍ക്കുന്ന ഒരു മനുഷ്യരൂപത്തിന്‍റെ മിഥ്യാധാരണ സൃഷ്ടിക്കുന്ന തരത്തില്‍ പാറക്കെട്ടുകളില്‍ നിന്ന് താഴേക്ക് പതിക്കുന്നു. വ്യത്യസ്ത ദിശകളിലേക്ക് വളയുന്ന ഒരു ഓര്‍ഗാനിക് പാറ്റേണ്‍ പിന്തുടര്‍ന്ന് ചലിക്കുന്ന തെളിഞ്ഞ വെള്ളം പാറക്കെട്ടിന്‍റെ സ്വാഭാവിക ആഴങ്ങളില്‍ എത്തുന്നു. തല്‍ഫലമായി, വെള്ളച്ചാട്ടം കല്യാണവസ്ത്രത്തില്‍ നില്‍ക്കുന്ന ഒരു വധുവിനെപ്പോലെ കാണപ്പെടുന്നു.

നിരവധിയാളുകളാണ് ഈ വെള്ളച്ചാട്ടം കാണാനെത്താറുള്ളത്. നേരത്തെ എടുരുത്തുമ എന്ന യൂട്യൂബര്‍ തന്‍റെ ചാനലില്‍ പങ്കുവച്ച ഈ വെള്ളച്ചാട്ടത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

നിരവധിയാളുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയകളില്‍ ഈ നയന മനോഹര ദൃശ്യം പിന്നെയും പങ്കുവച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.