യുവതിയുടെ അമിത വാട്സ് ആപ്പ് ഉപയോഗം; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി
Monday, September 10, 2018 12:19 PM IST
പ്രതിശ്രുത വധുവിന്‍റെ അമിത വാട്സ് ആപ്പ് ഉപയോഗത്തെത്തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. വിവാഹ ദിവസം വരനും കൂട്ടരും എത്താൻ വൈകിയതിനേത്തുടർന്ന് വധുവിന്‍റെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് തങ്ങൾ വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് വരൻ അറിയിച്ചത്.

വധു അമിതമായി വാട്സ് ആപ്പ് ഉപയോഗിക്കുന്നുവെന്നും തന്‍റെ ബന്ധുക്കൾക്ക് പോലും വിവാഹത്തിനു മുന്നേ തന്നെ സന്ദേശങ്ങൾ അയക്കാമൻ തുടങ്ങിയെന്നും വരനും ബന്ധുക്കളും അറിയിച്ചെന്നാണ് വിവരം. അതേസമയം, വരന്‍റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നൽകാൻ വൈകിയതാണ് അവർ വിവാഹത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നും വധുവിന്‍റെ പിതാവ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പോലീസിൽ പരാതി നൽകി.

സെപ്റ്റംബർ അഞ്ചിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നു. വധുവിന്‍റെ പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അധഝികൃതർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.