വിൽ സ്മിത്തിന്‍റെ പിറന്നാൾ ചാട്ടം!
Thursday, September 27, 2018 9:24 AM IST
ത​​​ന്‍റെ അ​​​ന്പ​​​താം പി​​​റ​​​ന്നാ​​​ൾ ആ​​​ഘോ​​​ഷം വേ​​​റി​​​ട്ട​​​താ​​​ക്കി ഹോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ വി​​​ൽ ​​​സ്മി​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​രി​​​സോ​​​ണ​​​യി​​​ലു​​​ള്ള ഗ്രാ​​​ൻ​​​ഡ് മ​​​ല​​​യി​​​ടു​​​ക്കി​​​ൽ ബ​​​ഞ്ചി ജം​​​പിം​​​ഗ് ന​​​ട​​​ത്തി​​​യാ​​​ണ് താ​​​രം ജീ​​​വി​​​ത​​​ത്തി​​​ൽ ഹാ​​​ഫ് സെ​​​ഞ്ചു​​​റി​ തി​​​ക​​​ച്ച​​​തി​​​ന്‍റെ ആ​​​ഘോ​​​ഷം കെ​​​ങ്കേ​​​മ​​​മാ​​​ക്കി​​​യ​​​ത്. ഭൂ​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് 550 അ​​​ടി​ ഉ​​യ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു സാ​​​ഹ​​​സ​​​ച്ചാ​​​ട്ടം.

ഭാ​​​ര്യ ജാ​​​ഡ പി​​​ൻ​​​കെ​​​റ്റ് സ്മി​​​ത്, മ​​​ക​​​ൾ വി​​​ല്ലോ സ്മി​​​ത്, മ​​​ക​​​ൻ ജാ​​​ഡെ​​​ൻ സ്മി​​​ത് എ​​​ന്നി​​​വ​​​രും ഏ​​​താ​​​നും ആ​​​രാ​​​ധ​​​ക​​​രും സം​​​ഭ​​​വ​​​ത്തി​​​നു ദൃ​​​ക്​​​സാ​​​ക്ഷി​​​ക​​​ളാ​​​യി. വി​​​ൽ​​​സ്മി​​​തി​​​ന്‍റെ ഒൗ​​​ദ്യോ​​​ഗി​​​ക യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ലാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

ചാ​​​ടു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​മു​​​ൻ​​​പ് ആ​​​ശങ്കാ​​​കു​​​ല​​​നാ​​​യാ​​​ണ് സ്മി​​​ത് വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ങ്കി​​​ലും ചാ​​​ടി​​​ക്ക​​​ഴി​​​ഞ്ഞു താ​​​രം ആ​​​ത്മ​​​വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തും വീ​​​ഡി​​​യോ​​​യി​​​ൽ കാ​​​ണാം. സം​​​ഭ​​​വം കൊ​​​ള്ളാ​​​മെ​​​ന്നും ഇ​​​നി​​​യും ഇ​​​തു പ്ര​​​തീ​​​ക്ഷി​​​ക്കാ​​​മെ​​​ന്നും താ​​​രം ചാ​​​ട്ട​​​ത്തി​​​നു ശേ​​​ഷം പ്ര​​​തി​​​ക​​​രി​​​ച്ചു.

ഇ​​​ലാ​​​സ്തി​​​ക​​​ത​​​യു​​​ള്ള കേ​​​ബി​​​ളു​​​മാ​​​യി ബ​​​ന്ധി​​​ച്ച​ശേ​​​ഷം ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ചാ​​​ടു​​​ന്ന​​​താ​​​ണ് ബ​​​ഞ്ചി ജം​​​പിം​​​ഗ്. ഇ​​​ന്ത്യ​​​യി​​​ലെ നി​​​ര​​​വ​​​ധി വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ബ​​​ഞ്ചി ജം​​​പിം​​​ഗി​​​നു സൗ​​​ക​​​ര്യ​​​മു​​​ണ്ട്.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി മ​​​ല​​​മു​​​ക​​​ളി​​​ലോ ഉ​​​യ​​​ർ​​​ന്ന കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലോ​​​യു​​​ള്ള പ്ലാ​​​റ്റ്ഫോ​​​മി​​​ൽ​​​നി​​​ന്നാ​​​ണ് ചാ​​​ട്ടം. ഇ​​​തി​​​നു​ പു​​​റ​​​മേ ബ​​​ലു​​​ണി​​​ൽ​​​നി​​​ന്നും ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ​​​നി​​​ന്നും ബഞ്ചി ജം​​​പിം​​​ഗ് ന​​​ട​​​ത്താ​​​റു​​​ണ്ട്. ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ​​​നി​​​ന്നു​​​ള്ള ബ​​​ഞ്ചി ജം​​​പിം​​​ഗ് ഏ​​​റ്റ​​​വും അ​​​പ​​​ക​​​ട​ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.