അന്പോ... ഇതെന്തൊരു ഹെയർ സ്റ്റൈൽ
Monday, January 21, 2019 11:58 AM IST
ഭം​ഗി​യാ​യി ചീ​കി ഒ​തു​ക്കി വ​ച്ചി​രി​ക്കു​ന്ന ത​ല​മു​ടി സ്ത്രീ​ക​ൾ​ക്ക് ഒ​രു അ​ല​ങ്കാ​ര​മാ​ണ്. ഈ ​ത​ല​മു​ടി​യി​ൽ ത​ന്‍റെ ക​ര​വി​രു​ത് പ്ര​ക​ട​മാ​ക്കി ലോ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രി​ക്കു​ക​യാ​ണ് ലെ​യ്റ്റി​റ്റി​യ കൈ ​എ​ന്ന വെ​സ്റ്റ് ആ​ഫ്രി​ക്ക​ൻ യു​വ​തി. മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളെ​യും എ​ന്തി​ന് ചെ​റി​യൊ​രു സൈ​ക്കി​ൾ​പോ​ലും ത​ന്‍റെ മു​ടി​കൊ​ണ്ട് നെ​യ്തെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഈ ​ഇ​രു​പ​ത്തി​രണ്ട്​കാ​രി.

നീ​ണ്ട മ​ണി​ക്കൂ​റു​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സ്വ​ന്തം ത​ല​യി​ൽ പ​ല രൂ​പ​ങ്ങ​ൾ കൈ ​വി​രി​യി​ച്ചെ​ടു​ക്കു​ന്ന​ത്. ത​ന്‍റെ ചു​രു​ള​ൻ മു​ടി തി​ക​യാ​തെ വ​രു​ന്പോ​ൾ കൃ​ത്രി​മ മു​ടി​യും ക​ന്പി​ളി​യും നൂ​ലു​മൊ​ക്കെ ഉ​പ​യോ​ഗി​ക്കും. പി​ന്നി​യ മു​ടി​ക്കി​ട​യി​ൽ നൂ​ൽ​ക്ക​ന്പി​ക​ൾ തി​രുകി​യാ​ണ് പ​ല രൂ​പ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്.

ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തു​കൊ​ണ്ട് എ​ന്താ​ണ് നേ​ട്ട​മെ​ന്നു ചോ​ദി​ച്ചാ​ൽ കൈ ​ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് കാ​ണി​ച്ചു ത​രും. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കൈ​യു​ടെ ത​ല​മു​ടി​യി​ലെ ക​ല കാ​ണാ​ൻ അ​വ​ളെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത്.

കോ​ള​നി വ​ത്ക​ര​ണ​ത്തി​നു മു​ന്പ് ആ​ഫ്രി​ക്ക​യി​ലെ ഗോ​ത്ര​വ​ർ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ആ​ളു​ക​ൾ പി​ന്തു​ട​ർ​ന്ന ഹെ​യ​ർ സ്റ്റൈ​ലു​ക​ളാ​ണ് ത​നി​ക്ക് പ്ര​ചോ​ദ​ന​ക​ര​മാ​യ​തെ​ന്ന് കൈ ​പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.