ഭ​ർ​ത്താ​വ് വ​രാ​ൻ വൈ​കി, യുവതി ട്രെ​യി​ൻ ത​ട​ഞ്ഞുവച്ചു; പിന്നെ സംഭവിച്ചത്
റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നും പു​റ​പ്പെ​ടു​വാ​ൻ ആ​രം​ഭി​ച്ച ട്രെ​യി​ൻ ഭർത്താവിനു വേണ്ടി ത​ട​ഞ്ഞ യു​വ​തി​ക്ക് പി​ഴ ശി​ക്ഷ. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ​ത്താ​ൻ വൈ​കി​യ​താ​ണ് സംഭവത്തിന് കാരണം. ചൈ​ന​യി​ലെ അ​ൻ​ഹു​യി പ്ര​വ​ശ്യ​യി​ലെ ഹെ​ഫേ​യ് പ്ര​വിശ്യ​യിലെ ഹൈസ്പീഡ് ട്രെയിൻ സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു.

ട്രെ​യി​നി​ന്‍റെ വാ​തി​ൽ​ക്ക​ൽ നി​ന്ന് ഫോ​ണ്‍ ചെ​യ്യു​ന്ന ലു​വോ ഹെ​യ്‌ലി എന്ന യുവതി ട്രെ​യി​നി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ത​ന്‍റെ ഭ​ർ​ത്താ​വ് ഉ​ട​ൻ ഇ​വി​ടേ​ക്കു വ​രു​മെ​ന്നും അ​തു​വ​രെ കാ​ത്തു​നി​ൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും യുവതിയെ വാതിൽക്കൽ നിന്ന് ബലമായി പിടിച്ചു മാറ്റാൻ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വാതിലിനു സമീപത്തെ കൈപ്പിടിയിൽ മുറുകെപ്പിടിച്ച യുവതി ട്രെയിനിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല.

തന്‍റെ ഭ​ർ​ത്താ​വി​നു വേ​ണ്ടി കു​റ​ച്ചു സ​മ​യം കൂ​ടി കാ​ത്തു നി​ൽ​ക്കു എ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞു കൊ​ണ്ടി​രു​ന്ന​ത്. പത്തുമിനിറ്റ് ട്രെയിൻ നിർത്തിയിടുമെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ രണ്ടുമിനിറ്റ് മാത്രമേയുള്ളൂവെന്നും യുവതി പരാതിപ്പെട്ടു. അ​ൽ​പ്പ​സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്. അ​ധ്യാ​പി​ക​യാ​യ ഇ​വ​രി​ൽ നി​ന്നും 2,000 യു​വാ​ൻ പി​ഴ​യീ​ടാ​ക്കി. സം​ഭ​വം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.