ഒ​റ്റ പ്ര​സ​വ​ത്തി​ൽ ആ​റ് കു​ട്ടി​ക​ൾ ജ​നി​ച്ചു; മാ​താ​പി​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച് പോ​ള​ണ്ട് പ്ര​സി​ഡ​ന്‍റ്
ഒ​റ്റ പ്ര​സ​വ​ത്തി​ൽ യു​വ​തി ജന്മം ​ന​ൽ​കി​യ​ത് ആ​റ് കു​ട്ടി​ക​ൾ​ക്ക്. പോ​ള​ണ്ടി​ലെ ക്രാ​ക്കോ ന​ഗ​ര​ത്തി​ലു​ള്ള യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ലാ​ണ് ഏ​റെ ആ​ശ്ച​ര്യ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

സി​സേ​റി​യ​നി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. നാ​ല് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളും ര​ണ്ട് ആ​ണ്‍ കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ഇ​വ​ർ​ക്കു​ണ്ടാ​യ​ത്. 30 വ​യ​സു​കാ​രി​യാ​യ ഇ​വ​രും കു​ട്ടി​ക​ളും പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടു​കൂ​ടി​യാ​ണു​ള്ള​തെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഒ​രു കി​ലോ ഭാ​ര​വു​മു​ണ്ട്. പോ​ള​ണ്ടി​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം ഇ​ത് ആ​ദ്യ​മാ​ണ്. പോ​ള​ണ്ട് പ്ര​സി​ഡ​ന്‍റ് ആ​ൻ​ദ്രെ ദു​ദ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച് ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.