വാ​തി​ലി​ൽ ത​ട്ടു​ന്ന ശ​ബ്ദം; തു​റ​ന്ന​പ്പോ​ൾ ഭീ​മ​ൻ മു​ത​ല
വീ​ട്ടി​ലെ അ​ട​ച്ചി​ട്ട വാ​തി​ലി​ന് മ​റു​വ​ശ​ത്തു നി​ന്നും ശ​ബ്ദം കേ​ട്ട് വാ​തി​ൽ തു​റ​ന്ന യു​വ​തി ക​ണ്ട​ത് ഭീ​മ​ൻ മു​ത​ല​യെ. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​ഡി​ലു​ള്ള മെ​റി​റ്റ് ഐ​ല​ൻ​ഡി​ലാ​ണ് സം​ഭ​വം. ഈ ​മു​ത​ല​യ്ക്ക് ഏ​ക​ദേ​ശം 10 അ​ടി നീ​ള​മു​ണ്ടാ​യി​രു​ന്നു.

ഗെ​രി സ്റ്റാ​പ്ലെ​സ് എ​ന്നാ​ണ് ഈ ​വീ​ട്ടു​ട​മ​സ്ഥ​യു​ടെ പേ​ര്. മു​ത​ല​യെ ക​ണ്ട് ഭ​യ​ന്ന ഇ​വ​ർ ഓ​ടി വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ ക​യ​റി ഇ​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ മു​ത​ല​യെ പി​ടി​കൂ​ടു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട് മു​ത​ല​യെ വെ​ടി​വ​ച്ച് വീ​ഴ്ത്തു​ക​യാ​ണ് ചെ​യ്ത​ത്.

ഏ​ക​ദേ​ശം 158 കി​ലോ ഭാ​ര​മു​ള്ള മു​ത​ല​യാ​യി​രു​ന്നു ഇ​ത്. ഫ്ളോ​റി​ഡ​യി​ൽ മു​ത​ല​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​വി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഏ​റ്റ​വും വ​ലി​യ മു​ത​ല​യാ​ണി​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.