ബാ​ത്ത്ട​ബ്ബി​നു​ള്ളി​ൽ വീ​ട്ട​മ്മ കു​ടു​ങ്ങിക്കിട​ന്ന​ത് അ​ഞ്ചു ദി​വ​സം
Thursday, November 8, 2018 1:41 PM IST
ബാ​ത്ത് ട​ബ്ബി​നു​ള്ളി​ൽ വീ​ട്ട​മ്മ അ​ഞ്ച് ദി​വ​സം കു​ടു​ങ്ങിക്കിട​ന്നു. അ​മേ​രി​ക്ക​യി​ലെ മി​ഷി​ഗ​ണി​ലാ​ണ് സം​ഭ​വം. ആ​ലി​സ​ണ്‍ ഗി​ബ്സ​ണ്‍ എ​ന്ന 54കാ​രിക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ബ​ത്ത് ട​ബ്ബി​ൽ കി​ട​ന്ന ഇ​വ​ർ കു​ളി​ച്ചു ക​ഴി​ഞ്ഞ ശേ​ഷം എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​തി​ന് സാ​ധി​ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു. ബാ​ത്ത് ട​ബ്ബി​ൽ എ​ഴു​ന്നേ​ൽ​ക്കു​വാ​ൻ സ​ഹാ​യി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ൽ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു.

ഫോ​ണ്‍ മു​റി​യി​ൽ വ​ച്ചി​രു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് ആ​രെ​യും ബ​ന്ധ​പ്പെ​ടു​വാ​നും സാ​ധി​ച്ചി​ല്ല. വീ​ട്ടി​ൽ ഇ​വ​ർ ത​നി​യെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​ഞ്ച് ദി​വ​സ​മാ​ണ് ഇ​വ​ർ ബാ​ത്ത് ട​ബ്ബി​ൽ ചി​ല​വ​ഴി​ച്ച​ത്. ഇ​നി​യൊ​രി​ക്ക​ലും പു​റം ലോ​കം കാ​ണി​ല്ലെ​ന്ന് ക​രു​തി​യ ഇ​വ​ർ​ക്ക് മു​ന്നി​ൽ സ​ഹാ​യ​മെ​ത്തി​യ​ത് പോ​സ്റ്റ്മാന്‍റെ രൂ​പ​ത്തി​ലാ​യി​രു​ന്നു.

ആ​ലി​സ​ണി​ന്‍റെ വീ​ട്ടി​ൽ ക​ത്ത് ഇ​ട്ടു​കൊ​ണ്ടി​രു​ന്ന​യാ​ൾ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ ക​ത്തു​ക​ളൊ​ന്നും എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ശ്ര​ദ്ധി​ച്ചു. ഇ​ദ്ദേ​ഹം ആ​ലി​സ​ണി​ന്‍റെ അ​യ​ൽ​പ​ക്കക്കാരെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​രു​ടെ ഒ​പ്പം ആ​ലി​സ​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചു​ള്ള ശ​ബ്ദം ഇ​വ​ർ വീടിനുള്ളിൽ നിന്നും കേ​ൾ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് ആ​ലി​സ​ണി​നെ ര​ക്ഷി​ച്ച് ആശുപത്രിയിലാക്കിയത്.

നാ​ലു ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു ശേ​ഷം ആ​ലി​സ​ണ്‍ സു​ഖം പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.