തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ മീ​ൻ മു​ള്ള് എ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി സ്പൂ​ണ്‍ വി​ഴു​ങ്ങി
Saturday, April 20, 2019 11:55 AM IST
തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ മീ​ൻ മു​ള്ള് എ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച യു​വ​തി സ്പൂ​ണ്‍ വി​ഴു​ങ്ങി. ചൈ​ന​യി​ലെ ഷെ​ൻ​സെ​ന്നി​ലാ​ണ് സം​ഭ​വം. ഒ​രു ഫെ​സ്റ്റി​വ​ല്ലി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഇ​വ​രു​ടെ തൊ​ണ്ട​യി​ൽ മീ​ൻ മു​ള്ള് കു​ടു​ങ്ങി​യ​ത്.

കു​റെ പ​രി​ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​ത് പു​റ​ത്തെ​ടു​ക്കു​വാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. പി​ന്നീ​ടാ​ണ് സ്പൂ​ണ്‍ ഉ​പ​യോ​ഗി​ച്ച് മീ​ൻ മു​ള്ള് പു​റ​ത്തെ​ടു​ക്കു​വാ​ൻ ഇ​വ​ർ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​ർ സ്പൂ​ണ്‍ വാ​യി​ൽ ഇ​ട്ട​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ അ​ത് വി​ഴു​ങ്ങി പോ​യി.

ആ​രോ​ഗ്യ പ്ര​ശ്ന​മോ മ​റ്റൊ​ന്നും തോ​ന്നാ​തി​രു​ന്ന ഇ​വ​ർ സം​ഭ​വം ന​ട​ന്ന് നാ​ല് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ത​യാ​റാ​യ​ത്. ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ ചെ​റു​കു​ട​ലി​ൽ സ്പൂ​ണ്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

പി​ന്നീ​ട് ദീ​ർ​ഘ​നേ​രം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഇ​വ​രു​ടെ വ​യ​റ്റി​ൽ നി​ന്നും സ്പൂ​ണ്‍ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല പു​രോ​ഗ​മി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.