ലോ​ണ്‍ നി​ഷേ​ധി​ച്ചു; ബാ​ങ്ക് മാ​നേ​ജ​റെ വ​ശീ​ക​രി​ക്കാ​ൻ യു​വ​തി ചെ​യ്ത​ത്...
Wednesday, January 23, 2019 1:49 PM IST
ബാ​ങ്ക് ലോ​ണ്‍ ന​ൽ​കു​വാ​ൻ വി​സ​മ്മ​തി​ച്ച ബാ​ങ്ക് മാ​നേ​ജ​റെ വ​ശീ​ക​രി​ക്കാ​ൻ യു​വ​തി വ​സ്ത്ര​മു​രി​ഞ്ഞു. റ​ഷ്യ​യി​ലെ ക​സാ​നി​ലാ​ണ് ഏ​റെ അ​മ്പ​ര​പ്പു​ള​വാ​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. പു​തി​യൊ​രു കാ​റു വാ​ങ്ങു​വാ​നാ​ണ് 20 വ​യ​സു​കാ​രി​യാ​യ യു​ലി​യാ കു​സ്മി​ന ബാ​ങ്കി​ലെ​ത്തി ലോ​ണി​ന് അ​പേ​ക്ഷി​ച്ച​ത്. ഇ​തി​നാ​യി എ​ല്ലാ രേ​ഖ​ക​ളും ഇ​വ​ർ ക​രു​തി​യി​രു​ന്നു.

പ​ക്ഷെ ലോ​ണ്‍ ന​ൽ​കാ​ൻ ഇ​വ​ർ​ക്ക് യോ​ഗ്യ​ത​യി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യ ബാ​ങ്ക് മാ​നേ​ജ​ർ പ​ണം ന​ൽ​കു​വാ​ൻ വി​സ​മ്മ​തി​ച്ചു. പി​ന്നീ​ട് മാ​നേ​ജ​രെ വ​ശീ​ക​രി​ച്ച് കാ​ര്യം സാ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച യു​ലി​യ മാ​നേ​ജ​റു​ടെ മു​ൻ​പി​ൽ വ​ച്ച് വ​സ്ത്ര​മു​രി​യു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ്ര​വ​ർ​ത്തി ക​ണ്ട് അ​സ്വ​സ്ഥ​നാ​യ മാ​നേ​ജ​ർ ഇ​വ​രു​ടെ അ​ടു​ക്ക​ലെ​ത്തി വ​സ്ത്രം ധ​രി​പ്പി​ച്ചു. മാ​ത്ര​മ​ല്ല ഉ​ട​ൻ ത​ന്നെ ഇ​വ​രെ ത​ന്‍റെ മു​റി​യി​ൽ നി​ന്നും മ​ട​ക്കി അ​യ​ക്കു​ക​യും ചെ​യ്തു.

മാ​നേ​ജ​റു​ടെ മു​റി​യി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.