പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ൾ​ക്ക് ബൈ​ക്ക് യാ​ത്രി​കൻ നൽകിയ പണി
Sunday, September 23, 2018 2:30 PM IST
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന നി​യ​മ​മാ​ണ്. എ​ന്നാ​ൽ ഈ ​നി​യ​മം മ​ന​പൂ​ർ​വ്വം തെ​റ്റി​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു കാ​ർ യാ​ത്രി​ക​ന് ഒ​രു ബൈ​ക്ക് യാ​ത്രി​ക​ൻ ന​ൽ​കി​യ പാ​ഠ​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത്.

ബെ​യ്ജിം​ഗി​ലാ​ണ് സം​ഭ​വം. ട്രാ​ഫി​ക് സി​ഗ്ന​ൽ കാ​ത്ത് കി​ട​ക്കു​ന്ന ഒ​രു കാ​റി​നു​ള്ളി​ൽ നി​ന്നും യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ പു​റ​ത്തേ​ക്ക് മാ​ലി​ന്യം പു​റ​ത്തേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. എ​ന്നാ​ൽ പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​ൻ ഈ ​മാ​ലി​ന്യം എ​ടു​ത്ത് കാ​റി​നി​ള്ളി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു.

കാ​റി​നു​ള്ളി​ൽ നി​ന്നും ഒ​രാ​ൾ ഇ​റ​ങ്ങി വ​ന്ന​പ്പോ​ഴേ​ക്കും ബൈ​ക്ക് യാ​ത്രി​ക​ൻ സ്ഥ​ല​ത്തു​നി​ന്നും ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.