സ്രാ​വി​നെ ഇ​ട്ടി​രി​ക്കു​ന്ന ടാ​ങ്കി​ലേ​ക്ക് യു​വ​തി കാ​ലു​തെ​ന്നി വീ​ണു; ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ
Friday, October 19, 2018 11:54 AM IST
ഷോ​പ്പിം​ഗ് മാ​ളി​നു​ള്ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന സ്രാ​വി​നെ ഇ​ട്ടു​വ​ച്ചി​രി​ക്കു​ന്ന ഭീ​മ​ൻ ടാ​ങ്കി​നു​ള്ളി​ലേ​ക്ക് യു​വ​തി വീ​ഴു​ന്ന​തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ജി​യാം​സിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യൂ​യി പ്ലാ​സ​യി​ലാ​ണ് സം​ഭ​വം. സ്രാ​വി​നു ഭ​ക്ഷ​ണം ന​ൽ​കു​ന്ന സ​മ​യ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സ്രാ​വിന് ഭക്ഷണം നൽകിക്കൊണ്ടിരിക്കുകയായിരുന്ന ഇവർ ടാങ്കിനു മുകളിലുള്ള പാ​ല​ത്തി​ൽ കൂ​ടി ഒാ​ടു​മ്പോ​ൾ കാ​ലു തെ​ന്നി ടാ​ങ്കി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ വീ​ണ ഇ​വ​ർ നീ​ന്തു​മ്പോ​ൾ സ​മീ​പ​ത്തു​കൂ​ടി സ്രാ​വു​ക​ളും നീ​ന്തി ന​ട​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

മാ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ​യും സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഇ​വ​രെ ഞൊ​ടി​യി​ട​യി​ൽ ടാ​ങ്കി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് പ​രി​ക്കൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.