മൊബൈൽ ഭ്രാന്തന്മാർ സൂക്ഷിക്കുക; ഒരാഴ്ച തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിച്ച യുവതിക്ക് സംഭവിച്ചത്...
Tuesday, October 23, 2018 1:22 PM IST
ഒ​രാ​ഴ്ച തു​ട​ർ​ച്ച​യാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച യു​വ​തി​ കൈ​വി​ര​ലു​ക​ൾ ച​ലി​പ്പി​ക്കാനാകാത്ത അവസ്ഥയിൽ. ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ചം​ഗ്ഷ​യി​ലാ​ണ് സം​ഭ​വം. അ​മി​ത​മാ​യ ഫോ​ണ്‍ ഉ​പ​യോ​ഗം കാ​ര​ണം ഇ​ത്ത​രം പ്ര​ശ്ന​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ ചി​കി​ത്സ​ക​ൾ​ക്കു ശേ​ഷ​മാ​ണ് കൈ ​പ​ഴ​യ രീ​തി​യി​ലാ​ക്കു​വാ​ൻ സാ​ധി​ച്ച​ത്.

ജോ​ലി​യി​ൽ നി​ന്നും ഒ​രാ​ഴ്ചത്തെ അ​വ​ധി​യെ​ടു​ത്ത ഇ​വ​ർ അ​വ​ധി​ദി​വ​സ​ങ്ങ​ൾ മു​ഴു​വ​ൻ ഫോ​ണിൽ മുഴുകുകയായിരുന്നു.കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴാ​ണ് ഇ​വ​രു​ടെ കൈ​ക്ക് വേ​ദ​ന​ ആ​രം​ഭി​ച്ച​ത്. മാ​ത്ര​മ​ല്ല വി​ര​ലു​ക​ളും അ​ന​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ഒ​രേ അ​വ​സ്ഥ​യി​ൽ കൈ ​ഒ​രു പ​രി​ധി​യി​ൽ കൂ​ടു​ത​ൽ സ​മ​യം ച​ലി​പ്പി​ക്കാ​തെ ഇ​രു​ന്ന​താ​ണ് ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ശ​ദീ​ക​രി​ച്ചു. എ​ന്താ​യാ​ലും ദീ​ർ​ഘ​നേ​ര​ത്തെ ചി​കി​ത്സ​യ്ക്കൊ​ടു​വി​ലാണ് ​യു​വ​തി​യു​ടെ കൈ ​പ​ഴ​യ​രീ​തി​യി​ലേ​ക്കു മാ​റിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.