ടെഡി ബിയറുകളുമായി 68കാരി ഗിന്നസ് ബുക്കിൽ
Thursday, October 5, 2017 3:13 AM IST
കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ക​ളി​ക്കൂ​ട്ടു​കാ​രാ​ണ് ടെ​ഡി ബി​യ​റു​ക​ൾ. കു​ട്ടി​ക​ൾ​ക്കു​മാ​ത്ര​മ​ല്ല മു​തി​ർ​ന്ന​വ​ർ​ക്കും ടെ​ഡി ബി​യ​റു​ക​ൾ പ്രി​യ​പ്പെ​ട്ട​വ​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് 68 വ​യ​സു​ള്ള ജാ​ക്കി മി​ലീസ് എ​ന്ന അ​മേ​രി​ക്ക​ക്കാ​രി. ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ടെ​ഡി ബിയ​റു​ക​ൾ കൈ​യി​ലു​ള്ള വ്യ​ക്തി എ​ന്ന റി​ക്കാ​ർ​ഡ് ഇ​പ്പോ​ൾ ജാ​ക്കി​യു​ടെ പേ​രി​ലാ​ണ്.

അ​മേ​രി​ക്ക​യി​ലെ ഡ​ക്കോ​ട്ട​യി​ലു​ള്ള ഇ​വ​രു​ടെ വീ​ട് നി​റ​യെ ടെ​ഡി ബിയ​റു​ക​ളാ​ണ്. എ​ട്ടു വ​യ​സു​ള്ള​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി ടെ​ഡി​ ബിയ​ർ പാ​വ​ക​ൾ ജാ​ക്കി കാ​ണു​ന്ന​ത്. ടെ​ഡി ബിയ​റി​ന്‍റെ ക​ഥ ഇ​ഷ്ട​പ്പെ​ട്ട ജാ​ക്കി അ​ന്നു മു​ത​ൽ കഴിയുന്നത്ര ടെ​ഡിക​ളെ വാ​ങ്ങി ത​ന്‍റെ വീ​ട്ടി​ൽ സൂ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി. ഇ​വ​യു​ടെ ശേ​ഖ​രം കൂ​ടി​ക്കൂ​ടി 3,000 എ​ണ്ണ​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഗി​ന്ന​സ് അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.



അ​ങ്ങ​നെ ഏ​റ്റ​വും കൂ​ടു​ത​ൽ ടെ​ഡി ബിയ​റു​ക​ളു​ടെ ഉ​ട​മ എ​ന്ന റി​ക്കാ​ർ​ഡ് ജാ​ക്കി​യു​ടെ പേ​രി​ലാ​യി. കാ​ൽ ഇ​ഞ്ചു മാ​ത്രം നീ​ള​മു​ള്ള മി​നി ടെ​ഡി ബിയ​ർ മു​ത​ൽ എ​ട്ട് അ​ടി നീ​ള​മു​ള്ള ഭീ​മ​ൻ ടെ​ഡി വ​രെ ഇ​വ​രു​ടെ വീ​ട്ടി​ലു​ണ്ട്. അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള​തി​നു പു​റ​മേ മറ്റ് 29 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടെഡി പാ​വ​ക​ൾ ജാ​ക്കി​യു​ടെ പ​ക്ക​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.