ഇൻസ്റ്റഗ്രാമിൽ പ്രണയം മൊട്ടിട്ടു; കാത്തിരിപ്പിനൊടുവിൽ 8,000 കിലോമീറ്റർ താണ്ടി അവളെത്തി
Sunday, November 18, 2018 2:46 PM IST
നാ​ളു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ത​ന്‍റെ പ്ര​ണ​യ​നാ​യ​ക​നെ കാ​ണു​വാ​നാ​യി യു​വ​തി സ​ഞ്ച​രി​ച്ച​ത് 8,000 കി​ലോ​മീ​റ്റ​ർ. ലി​ത്വാ​നി​യ​ൻ സ്വ​ദേ​ശി​നി​യാ​യ വി​കാ​ച്കാ എ​ന്നു പേ​രു​ള്ള യു​വ​തി​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ തേ​ടി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി ഫി​ലി​പ്പെ​ൻ​സി​ലെ​ത്തി​യ​ത്.

2017 മെ​യി​ലാ​ണ് വി​കാ​ച്കാ​യും ഫി​ലിപ്പീ​ൻ​സ് സ്വ​ദേ​ശി​യാ​യ യൂജീൻ ഗലാംഗും ത​മ്മി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ മൊ​ട്ടി​ട്ട സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി നേ​രി​ൽ കാ​ണു​വാ​നാ​യി തീ​രു​മാ​നി​ച്ച​ത്.



തു​ട​ർ​ന്ന് വി​കാ​ച്കാ ലി​ത്വാ​നി​യി​ൽ നി​ന്നും ഫി​ലി​പ്പീൻ​സി​ലേ​ക്കു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. വി​കാ​ച്കാ ത​ന്നെ കാ​ണു​വാ​ൻ വ​രു​ന്ന​ത​റി​ഞ്ഞ് യൂജീൻ എ​യ​ർ​പോ​ർ​ട്ടി​ൽ കാ​ത്തു നി​ന്നു. നാ​ളു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​ണ്ടു​മു​ട്ടി​യ ഇ​രു​വ​ർ​ക്കും സ​ന്തോ​ഷം അ​ട​ക്കി​പ്പി​ടി​ക്ക​വാ​ൻ പ​റ്റി​ല്ലാ​യി​രു​ന്നു.



യൂജീൻ വി​കാ​ച്കാ​യെ ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് വീ​ട്ടു​കാ​ർ​ക്ക് സ​മ്മ​ത​മാ​ണ്. ഫി​ലി​പ്പീൻ​സി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ടു​ത്ത ചി​ത്ര​ങ്ങ​ളും ഇ​രു​വ​രും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.