കാ​ർ അ​പ​ക​ട​ത്തി​നു ശേ​ഷം 53കാ​രി​യെ ക​ണ്ടെ​ത്തി​യ​ത് ആ​റാം നാ​ൾ
Thursday, November 1, 2018 3:17 PM IST
കാ​ർ അ​പ​ക​ടം ന​ട​ന്ന് ആ​റു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം 53കാ​രി​യെ ക​ണ്ടെ​ത്തി. അ​മേ​രി​ക്ക​യി​ലെ വി​ക്ക​ൻ​ബ​ർ​ഗി​ലെ അ​രി​സോ​ണ​യി​ലാ​ണ് സം​ഭ​വം. വി​ക്ക​ൻ​ബ​ർ​ഗി​ലെ 60 ന​മ്പ​ർ റൂ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ഉ​യ​ർ​ന്നു പൊ​ങ്ങി അ​ക​ലെ​യു​ള്ള മ​ര​ക്കൂ​ട്ട​ങ്ങ​ളു​ടെ ഇ​ട​യി​ൽ ചെ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ന​ട​ന്നെ​ന്ന് ആ​രും അ​റി​ഞ്ഞി​രു​ന്ന​ല്ല.

പി​ന്നീ​ട് ആ​റു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം റോ​ഡി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യ് നി​യ​മി​ച്ചി​ട്ടു​ള്ള ജോ​ലി​ക്കാ​രാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. റോ​ഡി​ൽ കൂ​ടി അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ന്ന ഒ​രു പ​ശു​വി​നെ ഓ​ടി​ച്ചു വി​ടു​വാ​നാ​ണ് ഇ​വ​ർ ഇ​വി​ടെ എ​ത്തി​യ​ത്. അ​പ്പോ​ഴാ​ണ് റോ​ഡി​ന്‍റെ കൈ​വ​രി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​താ​യി ഇ​വ​ർ ശ്ര​ദ്ധി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല മ​ര​ങ്ങ​ളി​ൽ ഒ​രു വാ​ഹ​നം ഇ​ടി​ച്ച​തി​ന്‍റെ അ​ട​യാ​ള​വും ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​വ​ർ കാ​ർ ക​ണ്ടെ​ത്തി. എ​ന്നാ​ൽ അ​തി​നു​ള്ളി​ൽ ആ​രു​മി​ല്ലാ​യി​രു​ന്നു. തെ​ര​ച്ചി​ൽ നി​ർ​ത്തു​വാ​ൻ ത​യാ​റാ​വാ​തി​രു​ന്ന ഇ​വ​ർ കൂ​ടു​ത​ൽ സ​മ​യം ഇ​വി​ടെ ചെ​ല​വ​ഴി​ച്ച് തെ​ര​ച്ചി​ൽ തു​ട​ർ​ന്നു. പി​ന്നീ​ട് 500 അ​ടി അ​ക​ലെ ഈ ​സ്ത്രീ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നി​ർ​ജ്ജ​ലീ​ക​ര​ണം സം​ഭ​വി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​വ​ർ.

ആ​ദ്യ​ത്തെ കു​റ​ച്ചു ദി​വ​സം കാ​റി​നു​ള്ളി​ൽ താ​മ​സി​ച്ച ഞാ​ൻ ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ക്കാ​ൻ കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.