അടിച്ചുമാറ്റിയ കാർഡിൽ ഒളിച്ചിരുന്നത് ഭാഗ്യദേവത..! കളവാണിയെ കൈയോടെ പൊക്കി പോലീസ്
Saturday, February 2, 2019 11:06 AM IST
മോ​ഷ്ടി​ച്ച ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് യു​വ​തി എ​ടു​ത്ത ലോ​ട്ട​റി​ക്ക് അ​ടി​ച്ച​ത് ല​ക്ഷ​ങ്ങ​ൾ. എ​ന്നാ​ൽ അ​നു​ഭ​വി​ക്കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല. ലോ​ട്ട​റി ഓ​ഫീ​സി​ലേ​ക്ക് പ​ണം വാ​ങ്ങാ​ൻ എ​ത്തി​യ യു​വ​തി​യെ കൈ​യോടെ പൊ​ക്കി പോ​ലീ​സ്.

ന്യൂ​ഫൗ​ണ്ട്‌​ലാ​ൻ​ഡി​ലെ സ്റ്റോ​റി​ൽ നി​ന്നെ​ടു​ത്ത ലോ​ട്ടോ ടി​ക്ക​റ്റാ​ണ് ഭാ​ഗ്യം കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ യു​വ​തി മോ​ഷ്ടി​ച്ച കെ​ഡ്രി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ലോ​ട്ട​റി വാ​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഭാ​ഗ്യം "നി​ർ​ഭാ​ഗ്യ​മാ​യി' മാ​റു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വ​തി​യെ റോ​യ​ൽ ന്യൂ​ഫൗ​ണ്ട്‌​ലാ​ൻ​ഡ് പോ​ലീ​സ് പി​ടി​കൂ​ടി.

50,000 ഡോ​ള​റാ​ണ്(35 ല​ക്ഷം രൂ​പ) അ​ടി​ച്ച​തെ​ന്ന് അ​റ്റ്ലാ​ന്‍റി​ക് ലോ​ട്ട​റി കോ​ർ​പ​റേ​ഷ​ൻ സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ തു​ക നി​യ​മ​പ​ര​മാ​യി മാ​ത്ര​മേ കൈ​മാ​റൂ. അ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ഉ​ട​മ​സ്ഥ​ത അ​വ​കാ​ശ​പ്പെ​ടാ​ത്ത തു​ക​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും അ​റ്റ്ലാ​ന്‍റി​ക് ലോ​ട്ട​റി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.