ഭ​ർ​ത്താ​വി​നെ സ​ന്തോ​ഷി​പ്പി​ക്കു​വാ​ൻ പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​റി ചെ​യ്തു; അ​വ​സാ​നം വി​വാ​ഹ​മോ​ച​നം
കൂ​ടു​ത​ൽ സു​ന്ദ​രി​യാ​കാ​ൻ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചെ​യ്ത ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വി​വാ​ഹ​മോ​ച​നം ചെ​യ്തു. യു​എ​ഇ​യി​ലെ അ​ൽ ഐ​നി​ലാ​ണ് സം​ഭ​വം. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഭ​ർ​ത്താ​വ് ര​ണ്ട് മാ​സ​ത്തോ​ളം വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. ഈ ​സ​മ​യ​മാ​ണ് ഭാ​ര്യ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചെ​യ്ത​ത്.

മു​ഖ​ത്തെ ചു​ളി​വു​ക​ളും മ​റ്റും നീ​ക്കം ചെ​യ്ത് ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ത​ന്‍റെ സു​ന്ദ​ര​മാ​യ പു​തി​യ രൂ​പം കാ​ണി​ച്ച് ഭ​ർ​ത്താ​വി​നെ സ​ന്തോ​ഷി​പ്പി​ക്കാ​മെ​ന്നാ​ണ് ഭാ​ര്യ ക​രു​തി​യ​ത്. എ​ന്നാ​ൽ സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യം മാ​ത്രം ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന ഭ​ർ​ത്താ​വി​ന് പ്ലാ​സ്റ്റി​ക്ക് സ​ർ​ജ​റി​യോ​ട് യാ​തൊ​രു താ​ത്പ​ര്യ​വു​മി​ല്ലാ​യി​രു​ന്നു.

ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ഈ ​പ്ര​വൃ​ത്തി ചെ​യ്ത​തി​ൽ കു​പി​ത​നാ​യ ഭ​ർ​ത്താ​വ് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം ഭാ​ര്യ മ​റ്റൊ​രു വ്യ​ക്തി​യെ പോ​ലെ ആ​യെ​ന്ന് ഭ​ർ​ത്താ​വ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഭ​ർ​ത്താ​വി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി വി​വാ​ഹ​മോ​ച​നം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.