പ്രാ​യം വെ​റും കോ​മ​ഡി​യ​ല്ലേ..! അമ്പതാം വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ൽ ആടിത്തകർത്ത് ദ​മ്പ​തി​കൾ
പ്രാ​യം മു​ൻ​പോ​ട്ടു പോ​കു​മ്പോ​ൾ ശ​രീ​ര​ത്തി​ന് മാ​ത്ര​മേ മാ​റ്റം സം​ഭ​വി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ത് മ​ന​സി​ന് യാ​തൊ​രു കോ​ട്ട​വും വ​രു​ത്തു​ക​യു​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ഒ​രു സി​ഖ് ദ​മ്പ​തി​ക​ൾ. കാ​ര​ണം ത​ങ്ങ​ളു​ടെ അമ്പതാം വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ കാ​ണി​ക​ൾ​ക്കു മു​ൻ​പി​ൽ വ​ച്ച് ഇ​വ​ർ അ​തി​മ​നോ​ഹ​ര​മാ​യ് ഡാ​ൻ​സ് ക​ളി​ച്ചു.

ചെ​റു​പ്പ​ക്കാ​രെ വെ​ല്ലും വി​ധ​ത്തി​ൽ പ​ഞ്ചാ​ബി ഗാ​ന​ത്തി​നൊ​പ്പം ഇ​വ​ർ ചു​വ​ടു​ക​ള​ന​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക് അ​ഭി​ന​ന്ദ​നം ന​ൽ​കി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.